Keralam

സംഘര്‍ഷമുണ്ടാക്കിയ ആര്‍എസ്എസ് നേതാവിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു; ആര്‍ രാജേഷിനെതിരായ നടപടി ആരോഗ്യവകുപ്പിന്റേത്  

ശബരിമലയില്‍ ഭക്തന്റെ വേഷത്തിലെത്തി സംഘര്‍ഷം സൃഷ്ടിച്ച ആര്‍എസ്എസ് നേതാവ് ആര്‍ രാജേഷിനെതിരെ സര്‍ക്കാര്‍ നടപടി. മലയാറ്റൂര്‍ ഫാര്‍മസിയിലെ ജീവനക്കാരനായ രാജേഷിനെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറാണ് മൂവാറ്റുപുഴ ജില്ല മുന്‍ കാര്യവാഹക് ആയ രാജേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശിയായ രാജേഷ് ആര്‍ ഗൗരിനന്ദനം ഞായറാഴ്ച്ച രാത്രിയാണ് സന്നിധാനത്ത് സംഘര്‍ഷത്തിന് ശ്രമിച്ചത്.

ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ സൂത്രധാരനായ രാജേഷ് തന്നെയാണ് ഞായറാഴ്ച്ചത്തെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശബരിമല കര്‍മസമിതി നേതാവ് കൂടിയാണ് ആര്‍ രാജേഷ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടയാന്‍ എത്തിയ സംഘത്തിലും ഇയാള്‍ ഉണ്ടായിരുന്നു.

സംഘര്‍ഷമുണ്ടാക്കിയ ആര്‍എസ്എസ് നേതാവിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു; ആര്‍ രാജേഷിനെതിരായ നടപടി ആരോഗ്യവകുപ്പിന്റേത്  

പൊലീസ് സന്നിധാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു എന്നാരോപിച്ചാണ് രാജേഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. സാധാരണ ഭക്തന്‍ മാത്രമാണെന്ന് ഇയാള്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ആദ്യം ഹരിവരാസനം പാടിയതിനു ശേഷം പിരിയാം എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നെങ്കിലും നട അടച്ചതിനു ശേഷവും ഇവര്‍ പ്രതിഷേധവുമായി കുത്തിയിരിക്കുകയായിരുന്നു. തുടര്‍ന്ന് രാജേഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ സംഘപരിവാര്‍ നേതാവ് അടക്കമുളള 68പേരെ കോടതി റിമാന്‍ഡ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് രാജേഷ് ഇപ്പോള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018