Keralam

പ്രീതഷാജിയോട് 48 മണിക്കൂറിനുള്ളില്‍ വീടൊഴിയണമെന്ന് ഹൈക്കോടതി; ‘വീട് ഏറ്റെടുത്ത് വില്ലേജ് ഓഫീസര്‍ താക്കോല്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കണം’ 

കിടപ്പാടം ജപ്തി ചെയ്തതിനെതിരെ മാസങ്ങളായി സമരം തുടരുന്ന പ്രീത ഷാജിയെന്ന വീട്ടമ്മയോട് 48 മണിക്കൂറിനകം വീട് ഒഴിയണമെന്ന് ഹൈക്കോടതി. പ്രീത ഷാജിയുടെ വീട് വില്ലേജ് ഓഫീസര്‍ ഏറ്റെടുത്ത് താക്കോല്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നാണ് ഉത്തരവ്. ഈ മാസം 24ന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

പല തവണ പ്രശ്‌നപരിഹാരത്തിന് അവസരം നല്‍കിയില്ലേ എന്ന് ഹൈക്കോടതി പ്രീത ഷാജിയോട് ചോദിച്ചു. ജൂഡിഷ്യല്‍ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും ചോദിച്ചു. ഒരു ആനുകൂല്യവും കോടതിയില്‍ നിന്ന് അര്‍ഹിക്കുന്നില്ല. പകരം സ്ഥലം തരാമെന്ന് ജപ്തി ചെയ്ത സ്ഥലം വാങ്ങിയ രതീഷ് വാഗ്ദാനം ചെയ്തത് വേണമെങ്കില്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി പ്രീതാ ഷാജിയോട് നിര്‍ദേശിച്ചു.

ജപ്തികഴിഞ്ഞ വീട്ടില്‍ താമസിക്കാന്‍ പ്രീത ഷാജിക്ക് യാതൊരു അവകാശവും ഇല്ലെങ്കിലും ഇക്കാര്യത്തില്‍ കോടതിക്കെന്തങ്കിലും ചെയ്യാന്‍ പറ്റുമൊ എന്നു നോക്കാമെന്നുമായിരുന്നു ഡിവിഷന്‍ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്. രണ്ടുലക്ഷം രൂപയുടെ ബാങ്ക് വായ്പ്പയ്ക്ക് സുഹൃത്തിന് ജാമ്യം നിന്നതിനെ തുടര്‍ന്നാണ് പ്രീത ഷാജിക്കും കുടുംബത്തിനും കിടപ്പാടം നഷ്ടമായത്. 38 ലക്ഷം രൂപയ്ക്കാണ് ഇടപ്പള്ളിയിലെ രണ്ടര ഏക്കര്‍ ഭൂമിയും പുരയിടവും ഇടനിലക്കാരന്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018