Keralam

അയ്യപ്പ ഭക്തരെ ഭീകരരെപോലെ കൈകാര്യം ചെയ്യുന്നു; ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് ചെന്നിത്തലയുടെ നിവേദനം

ശബരിമലയില്‍ സി.ആര്‍.പി.സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ച് അവിടെ സമാധാനവും ശാന്തിയും പുനസ്ഥാപിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ പി. സദാശിവത്തിന് നിവേദനം നല്‍കി.

ലോകത്തിലെ തന്നെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ 16000 ത്തോളം പൊലീസുകാരെ വിന്യസിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ഇത് ഭക്തര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. ആര്‍ എസ് എസ്, ബി.ജെ.പി, സംഘപരിവാര്‍ ശക്തികള്‍ക്ക് മുതലെടുപ്പിന് അവസരം സൃഷ്ടിച്ചു നല്‍കിയ സര്‍ക്കാര്‍ അവര്‍ അഴിച്ചുവിടുന്ന അക്രമങ്ങളുടേ പേരില്‍ ദര്‍ശനത്തിനെത്തുന്ന ലക്ഷണക്കിന് ഭക്തരെ ശിക്ഷിക്കേണ്ട കാര്യമില്ല. നാല്‍പ്പത്തിയൊന്ന് ദിവസം വൃതം നോറ്റ് എത്തുന്ന അയ്യപ്പ ഭക്തരെ ഭീകര പ്രവര്‍ത്തകരെപോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിവേകശൂന്യമായ നടപടിയാണ് ശബരിമലയില്‍ ഇന്നത്തെ പ്രതിസന്ധിക്ക് പിന്നിലുള്ളത്. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് 144 പ്രഖ്യാപിക്കുന്നത്. അതു കൊണ്ട് ഭക്തജനങ്ങള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാനോ ദര്‍ശനം നടത്താനോ കഴിയാതെ വന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം ഭക്തര്‍ എത്തിയ സ്ഥലത്ത് ഇത്തവണ കേവലം 74,000 ഭക്തരെ ദര്‍ശനം നടത്താന്‍ എത്തിയുള്ളുവെന്നത് ഇതിന്റെ സൂചനയാണ്. മൂംബൈയില്‍ നിന്നെത്തിയ 110 ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതെ പോയതും ഉദാഹരണമാണ്. ശബരിമലയിലെ കാര്യങ്ങള്‍ തിരുമാനിക്കേണ്ടതും, നടപ്പാക്കേണ്ടതും ഭരണഘടനാ സ്ഥാപനമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ബോര്‍ഡിന്റെ ഭരണം കവര്‍ന്നെടുത്തിരിക്കുകയാണ്. രമേശ് ചെന്നിത്തല നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍

1. പ്രളയത്തിന് ശേഷം ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. ശബരിമലയിലേക്കുള്ള പ്രധാന റോഡുകളായ പുനലൂര്‍, മൂവാറ്റുപുഴ, മണ്ണാര്‍കലഞ്ഞി, ചാലക്കയം തുടങ്ങിയവയെല്ലാം തകര്‍ന്നത് കൊണ്ട് കനത്ത ട്രാഫിക് ബ്ളോക്കാണ് ഉണ്ടാകുന്നത്.

2. പമ്പയിലും, ശബരിമലയിലെ മറ്റിടങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഭക്ഷണവും കിട്ടാനില്ല.

3. പ്രളയം തകര്‍ത്തെറിഞ്ഞ പമ്പാതീരത്ത് താല്‍ക്കാലികമായി പണിതുയര്‍ത്തിയ ഷെഡ്ഡുകള്‍ അപകടവസ്ഥയിലാണ്. വലിയ മഴ വന്നാല്‍ അവയെല്ലാം തകര്‍ന്ന് വീഴും.

4. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ശൗചാലയങ്ങളുടെയും കുറവ് രൂക്ഷമാണ്. ആശുപത്രി സൗകര്യങ്ങളും ഇല്ല. അസുഖം ബാധിക്കുന്നവര്‍ക്ക് പ്രാഥമിക ചികല്‍സ നല്‍കാനുള്ള സംവിധാനം പോലുമില്ല.

5. പ്രളയത്തില്‍ തകര്‍ന്ന ശൗചാലയങ്ങള്‍ ഇതുവരെ പുന:സ്ഥാപിക്കാത്തതു കൊണ്ട് ശബരിമലയില്‍ ഗുരുതരമായ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ട്. ഇത് അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്

6. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഭക്തര്‍ക്ക് മതിയായ വിശ്രമ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരിക്കിയിട്ടില്ല. പൊലീസുകാര്‍ക്കും കെ എസ് ആര്‍ ടി ഉദ്യേഗസ്ഥര്‍ക്കും പോലും വിശ്രമ സൗകര്യങ്ങളോ ശൗചാലയങ്ങളോ ഇല്ല.

7. ഭക്തര്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ക്യു സമ്പ്രദായം ഭക്തജനങ്ങളെ വല്ലാതെ വലയ്ക്കുന്നു. ആദ്യം നിലക്കല്‍ ഭക്തരെ തടയുകയും അവിടെ നിന്ന് പമ്പയിലേക്ക് ബസില്‍ എത്തിക്കുകയും, അവിടെ നിന്ന് കര്‍ശനമായ പരിശോധനകളോടെ മല കയറ്റുകയും ചെയ്യുന്നു. സന്നിധാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കര്‍ശനമായ മെറ്റല്‍ ഡിക്റ്ററ്റര്‍ പരിശോനകളിലൂടെ കടന്ന് പോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് ഭക്തര്‍ക്കുണ്ടാക്കുന്നത്.

8. പൊലീസിന്റെ ദയാദാക്ഷണ്യത്തില്‍ മാത്രമെ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയുന്നുള്ളു.

10. 144 പ്രഖ്യാപിച്ചത് കൊണ്ട് 11 മണിക്ക് ശേഷം ഭക്തര്‍ക്ക് അവിടെ തുടരാന്‍ കഴിയാത്ത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഏറ്റവും പവിത്രമായ നെയ്യഭിഷേകം നടത്തുന്നത് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നു. കിലോമീറ്ററുകളോളം താഴേക്ക് ഇറങ്ങിയാല്‍ മാത്രമേ ഭക്തര്‍ക്ക് രാത്രി തങ്ങാന്‍ കഴിയു എന്ന അവസ്ഥയുണ്ടായിരിക്കുകയാണ്. മാത്രമല്ല വാവര്‍ സ്വാമിയുടെ നടയിലേക്കുള്ള വഴിയും പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. അവിടെയും വിരി വയ്ക്കാന്‍ അനുവദിക്കുന്നില്ല.

11. ശബരിമലയിലെ പ്രസാദമായ അപ്പവും അരവണയും കിട്ടുന്നതിനും ബുദ്ധിമുട്ടാണ്.

12. സദാ ഹെലികോപ്റ്റര്‍ സന്നിധാനത്ത് ചുറ്റിപ്പറക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഭക്തരില്‍ഭയത്തിന്റെ അന്തരീക്ഷമാണ് ഇത് സൃഷ്ടിക്കുന്നത്.

13. നിലയ്ക്കലിലും പമ്പയിലും കടകള്‍ സമയബന്ധിതിമായി ലേലം വിളിച്ച് നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞില്ല. ഇത് കാരണം ബോര്‍ഡിന് വരുമാന നഷ്ടമുണ്ടായി എന്ന് മാത്രമല്ല ഭക്തര്‍ക്ക് ആവശ്യവസ്തുക്കള്‍ കിട്ടാത്ത അവസ്ഥയുമുണ്ടായി.

കെ.പി.സി.സി നിര്‍ദേശപ്രകാരം മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവര്‍ ശബരിമല സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വസ്തുതകളും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള യു.ഡി.എഫ് നേതാക്കള്‍ നിലയ്ക്കലും പമ്പയും സന്ദര്‍ശിച്ചപ്പോള്‍ ബോദ്ധ്യപ്പെട്ട വസ്തുതകളും ക്രോഡീകരിച്ചാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018