Keralam

‘സസ്‌പെന്‍ഷന്‍ തീരുമാനം അംഗീകരിക്കുന്നു’; പാര്‍ട്ടി ജീവന്റെ ഭാഗമെന്ന് പി കെ ശശി  

പി കെ ശശി
പി കെ ശശി

ലൈംഗികാരോപണ പരാതിയിലെ പാര്‍ട്ടി നടപടി അംഗീകരിക്കുന്നെന്ന് സിപിഐഎം എംഎല്‍എ പി കെ ശശി. തീരുമാനം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്നും പാര്‍ട്ടി ജീവന്റെ ഭാഗമാണെന്നും പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ ആറ് മാസത്തേക്കാണ് സസ്പെന്‍ഷന്‍. സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം. സിപിഐഎം സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.

സിപിഐ(എം) പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് അംഗവും, എംഎല്‍എയുമായ സ: പികെ ശശി ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനേത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സ: പികെ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന്‍ വിധേയമായി നടപ്പാക്കുന്നതാണ്.   
സിപിഐഎം കേരള സംസ്ഥാനകമ്മിറ്റി 

പികെ ശശി ലൈംഗിക അതിക്രമം കാട്ടിയിട്ടില്ല എന്നായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായത് എന്നാണ് മന്ത്രി എകെ ബാലനും, പികെ ശ്രീമതിയും ഉള്‍പ്പെട്ട അന്വേഷണ കമ്മീഷന്റെ കണ്ടെത്തിയത്. വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. പരാതിക്കാരിയും ശശിയുടെ തമ്മിലുളള ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

വിഭാഗീയതാണ് പികെ ശശിക്കെതിരായ പരാതിക്ക് പിന്നിലെന്നായിരുന്നു കമ്മീഷനംഗമായ എകെ ബാലന്റെ നിലപാട് എന്നാല്‍ ഇതിനോട് മറ്റൊരംഗമായ പികെ ശ്രീമതി യോജിച്ചില്ല. പരാതി ശരിയായുട്ടുളളതാണെന്ന നിലപാടാണ് പികെ ശ്രീമതി സ്വീകരിച്ചത്. വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018