Keralam

ചാനല്‍ ചര്‍ച്ച ചെറിയ കളിയല്ലെന്ന് തിരിച്ചറിഞ്ഞ് ബിജെപി: ചര്‍ച്ചക്ക് പോകുന്നവര്‍ക്ക് ‘സ്റ്റഡിക്ലാസ്’,  പാര്‍ട്ടി നിലപാടുകള്‍ വാട്‌സ്ആപ്പിലൂടെ നല്‍കും 

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്ക് ബിജെപി ‘സ്റ്റഡി ക്ലാസെ’ടുക്കും. വിഷയത്തെ കുറിച്ചുളള നേതാക്കളുടെ അറിവില്ലായ്മ മൂലം ചര്‍ച്ചകളില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടുന്നുവെന്ന വിലയിരുത്തലില്‍ ആണ് തീരുമാനം.

അവതാരകരുടെയും പാനല്‍ അംഗങ്ങളുടെയും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാകാതെ നേതാക്കള്‍ ചര്‍ച്ചകളില്‍ ആക്രോശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് നിത്യ സംഭവമായതിനെ തുടര്‍ന്നാണ് പുനര്‍വിചിന്തനത്തിന് ബിജെപി തയ്യാറായത്. രാഷ്ട്രീയ സംവാദങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടുകളും അഭിപ്രായവും ജനങ്ങളിലെത്തിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ വക്താക്കളായി പോകേണ്ടവരുടെ ഒരു പാനല്‍ പാര്‍ട്ടി രൂപീകരിച്ചു.

വിവിധ ജില്ലകളില്‍ ഉള്‍പ്പെട്ട ഇരുപതോളം പേരെയാണ് പാര്‍ട്ടി ചാനല്‍ ചര്‍ച്ചകളില്‍ മുഖം കാണിക്കാനായി കണ്ടെത്തിയിരിക്കുന്നത്. ചര്‍ച്ചകളില്‍ എന്ത് പറയണമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇവര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കും. അതില്‍ ഊന്നി നിന്നുകൊണ്ടാവണം ചര്‍ച്ചയ്ക്ക് പോകുന്നയാള്‍ കാര്യങ്ങള്‍ പറയേണ്ടത്.

പാര്‍ട്ടിയുടെ നിലപാടും ആശയവും ജനങ്ങളിലേക്കെത്തിക്കാന്‍ ചാനല്‍ ചര്‍ച്ചകള്‍ നല്ലൊരു വഴിയാണ്. എന്നാല്‍ നിലവാരമില്ലാത്ത വിധത്തില്‍ വ്യക്തിപരമായ ആക്ഷേപങ്ങളും വിഷയത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്ത തരത്തിലുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംവാദത്തിലേര്‍പ്പെടുന്നത്. ഇത്തരം ചര്‍ച്ചകളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ തിരിച്ചടിയാകുന്നുവെന്നും ബിജെപി വിലയിരുത്തുന്നു.

ഗുണത്തേക്കാള്‍ കൂടുതല്‍ ചാനല്‍ ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ദോഷമായിട്ടാണ് ഭവിക്കുന്നതെന്ന വിലയിരുത്തലിലാണ് പുതിയ നടപടി.

ശബരിമല യുവതീപ്രവേശനത്തില്‍ എല്ലാ ചാനലുകളിലും നടക്കുന്ന സംവാദങ്ങളില്‍ ഒരു ഭാഗത്ത് ബിജെപിയാണ്. സിപിഐഎമ്മും കോണ്‍ഗ്രസും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ നേതാക്കള്‍ കുഴയുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. ചാനല്‍ അവതാരകര്‍ ചോദിക്കുന്ന ചോദ്യത്തിന് പോലും ഉത്തരമില്ലാത്ത സാഹചര്യത്തില്‍ അവതാരകര്‍ക്കു നേരെ വെല്ലുവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പാനലിന് രൂപം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

ദിവസേന ഉണ്ടാവുന്ന രാഷ്ട്രീയ സ്ഥിതിഗതികളില്‍, പാര്‍ട്ടിയുടെ നിലപാടുകള്‍ എന്താണെന്ന് ചര്‍ച്ചയ്ക്ക് പോകുന്നവര്‍ക്ക് വിശദീകരിച്ച് നല്‍കും. ചര്‍ച്ചയ്ക്കു പോകുന്നതിന് മുന്‍പായി ഇത് സംബന്ധിച്ച വീശദീകരണം വാട്സ് ആപ്പിലുടെയും നല്‍കും. ഇത് ഏകോപിപ്പിക്കുന്നതിനായി ഹരി എസ് കര്‍ത്തായെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ബിജെപിയുടെ പേരില്‍ ആരെങ്കിലും ചാനലില്‍ അഭിപ്രായം പറയുന്നതിനോട് നേതൃത്വം യോജിക്കുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട തിരുവനന്തപുരത്തെ യുവ നേതാവ് അടുത്തിടെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനലില്‍ ചര്‍ച്ചയ്ക്ക് വന്നതടക്കമുളളസാഹചര്യങ്ങള്‍ വിലയിരുത്തിയാണ് തീരുമാനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018