Keralam

വലംനെഞ്ചില്‍ ആന്റണിയും ഇടംനെഞ്ചില്‍ പിണറായിയുമെന്ന് ചെറിയാന്‍ ഫിലിപ്പ്; സീറ്റ് കിട്ടാത്തതു കൊണ്ടല്ല കോണ്‍ഗ്രസ് വിട്ടത്

ചെറിയാന്‍ ഫിലിപ്പും എകെ ആന്റണിയും 
ചെറിയാന്‍ ഫിലിപ്പും എകെ ആന്റണിയും 

തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതു കൊണ്ടല്ല താന്‍ കോണ്‍ഗ്രസ് വിട്ടതെന്ന് ചെറിയാന്‍ ഫിലിപ്പ്. അങ്ങനെ ചെയ്യാന്‍ മാത്രം അല്‍പനല്ല ഞാന്‍. കോണ്‍ഗ്രസ് വിടാനുണ്ടായ കാരണം ഇപ്പോള്‍ പറയുന്നില്ല. കോണ്‍ഗ്രസ് വിട്ട ശേഷവും മാസത്തില്‍ രണ്ടുതവണ എ.കെ.ആന്റണിയെ വിളിക്കാറുണ്ടെന്നും അദ്ദേഹം തലസ്ഥാനത്ത് എത്തുമ്പോഴെല്ലാം പോയി കാണാറുണ്ടെന്നും ഭാരത് സേവക് സമാജിന്റെ പ്രഥമ എംഎം ജേക്കബ് പുരസ്‌കാരം സ്വീകരിക്കവേ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

രാഷ്ട്രീയ ഗുരുവായ എകെ ആന്റണിയുടെ സ്ഥാനം എന്റെ വലംനെഞ്ചിലാണ്. കോണ്‍ഗ്രസ് വിട്ടുവന്ന എനിക്ക് അര്‍ഹമായ സ്ഥാനം തന്ന് സംരക്ഷിച്ച പിണറായി വിജയന്റെ സ്ഥാനം ഇടംനെഞ്ചിലും 
ചെറിയാന്‍ ഫിലിപ്പ്

തനിക്ക് 2001ല്‍ തിരുവനന്തപുരം വെസ്റ്റ് സീറ്റ് തന്നതാണ്. എന്നാല്‍ പിന്നീട് എംവി രാഘവന്‍ ആ സീറ്റ് ആവശ്യപ്പെട്ടു. കുറച്ചുകൂടി സുരക്ഷിതമായ നോര്‍ത്തില്‍ മത്സരിക്കാനായിരുന്നു എകെ ആന്റണിയും കരുണാകരനും പറഞ്ഞത്. എന്നാല്‍ പിന്നീട് ആ സീറ്റ് കെ മോഹന്‍കുമാറിന് നല്‍കാന്‍ ആന്റണിയോടു ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഇപ്പോള്‍ അദ്ദേഹം ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്കെങ്കിലും അതിനു സാധിക്കട്ടെയെന്നും പുരസ്‌കാരം നല്‍കവേ എകെ ആന്റണി പറഞ്ഞു.താനുമായി ബന്ധപ്പെട്ട് എത്രയോ കാലം പ്രവര്‍ത്തിച്ചുവെങ്കിലും ഒന്നും ചെയ്തുകൊടുക്കാന്‍ കഴിയാത്തതില്‍ കുറ്റബോധമുണ്ട്. തനിക്കു നല്‍കാന്‍ കഴിഞ്ഞതു സ്‌നേഹം മാത്രമാണ്. എന്നാല്‍ തിരിച്ച് സ്‌നേഹം മാത്രമല്ല ഏതു പ്രതിസന്ധിയിലും ശക്തിദുര്‍ഗമായി ചെറിയാന്‍ ഒപ്പം നിന്നുവെന്നും ആന്റണി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്തെ എഐസിസി സമ്മേളനത്തില്‍ അതിനെതിരെ നടത്തിയ പ്രസംഗം ലോകമറിയാന്‍ കാരണമായത് ചെറിയാന്‍ ഫിലിപ്പാണ്. ആര്‍ക്കൊപ്പമാണോ ചെറിയാന്‍ നില്‍ക്കുന്നത് അവരോടുള്ള പ്രതിബന്ധത പറഞ്ഞറിയിക്കാനാകില്ല. മറ്റൊരു വഴി സ്വീകരിച്ചു എന്നതുകൊണ്ടു ചെറിയാന് തന്റെ മനസ്സിലുള്ള സ്ഥാനത്തില്‍ മാറ്റമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018