Keralam

പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി, വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി; സംസ്ഥാന കമ്മിറ്റി ഇന്ന് ചര്‍ച്ച ചെയ്‌തേക്കും 

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശി
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശി

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാനകമ്മിറ്റി നടപടി എടുക്കും. ശശിക്കെതിരെ ഡിവൈഎഫ്ഐ വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നായിരിന്നു പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. ശശിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഇന്നലെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടാത്താപ്പ് ഉണ്ടാകരുതെന്നും പീഡന പരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് പി കെ ശശി നല്‍കിയ പരാതിയിലും ഇന്ന് നടപടിയുണ്ടായേക്കും. ശശിക്കെതിരായ അച്ചടക്ക നടപടിക്കൊപ്പം 2 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ കൂടി സിപിഐഎം അന്വേഷണ കമ്മിഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുംവിധം ശശിക്കെതിരായ പരാതി വളച്ചൊടിച്ചു എന്ന കുറ്റമാണ് ജില്ലാ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്.

ഡിവൈഎഫ്‌ഐ വനിതാ നേതാവിനോടു വാക്കുകളാല്‍ അപമര്യാദ കാട്ടി എന്നാണു ശശിക്കെതിരെ പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തല്‍. പരാതി നല്‍കി മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. പി കെ ശശി നയിക്കുന്ന ജാഥ പുരോഗമിക്കുന്നത് കൊണ്ടായിരിന്നു വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി പരാതിയില്‍ നടപടിയെടുക്കാതെ പിരിഞ്ഞത്. ജാഥ ക്യാപ്റ്റനായി പികെ ശശിയെ നിയമിച്ചതിനെതിരെയും വിഎസ് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ജാഥ ഇന്നലെ സമാപിച്ചിരിന്നതിനെ തുടര്‍ന്നാണ് ഇന്ന് നടപടിയുണ്ടാകുമെന്ന് കരുതുന്നത്.

നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏരിയാ കമ്മിറ്റിയിലേക്കോ മറ്റേതെങ്കിലും കീഴ്ഘടകങ്ങളിലേക്കോ തരംതാഴ്ത്താനാണ് സാധ്യത. നാളെ നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കാനുള്ള സാഹചര്യവും മുന്നില്‍ കണ്ടായിരിക്കും പാര്‍ട്ടി നടപടിയെടുക്കുക.

ഷൊര്‍ണ്ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പികെ ശ്രീമതിയും എകെ ബാലനും അടങ്ങിയ അന്വേഷണ കമ്മീഷനാണ് അന്വേഷണം നടത്തിയത്. കമ്മീഷനെ നിയോഗിച്ച് രണ്ടു മാസമായിട്ടും പരാതിയിന്‍മേല്‍ നടപടി എടുക്കാത്തതിനാല്‍ പരാതിക്കാരി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റും, സമിതിയും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018