Keralam

ഫേസ്ബുക്കില്‍ എസ്പിയെ ആക്ഷേപിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യം; വധശ്രമക്കേസ് ഉള്ളതിനാല്‍ പുറത്തിറങ്ങാനാവില്ല 

ബിജെപി നേതാവ് കെ സുരേന്ദ്രന് കണ്ണൂര്‍ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചു. എസ്പിയെ ഫേസ്ബുക്കില്‍ ആക്ഷേപിച്ച കേസിലാണ് ജാമ്യം. ഫെബ്രുവരി 14ന് കേസില്‍ വീണ്ടും ഹാജറാകണം.

ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വധശ്രമക്കേസുള്ളതിനാല്‍ സുരേന്ദ്രന് ജയിലിന് പുറത്തിറങ്ങാന്‍ കഴിയില്ല. ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ കേസ് നിലനില്‍ക്കുന്നതുകൊണ്ട് സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് തീരുമാനം.

കേസില്‍ സുരേന്ദ്രന്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. ഇതില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍. സംഭവത്തില്‍ പരാതിക്കാരിയായ തൃശൂര്‍ സ്വദേശിനിയെക്കൊണ്ട് പരാതി പിന്‍വലിക്കാന്‍ ബിജപി ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ സുരേന്ദ്രന പങ്കില്ലെന്ന് പറഞ്ഞ് സത്യവാങ്മൂലം നല്‍കാന്‍ ബിജെപി നേതാക്കള്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് പരാതി.

അഭിഭാഷകന്‍ തയ്യാറാക്കിയ സത്യവാങ്മൂലവുമായെത്തി നേതാക്കള്‍ ഇവരുടെ വീട്ടിലെത്തിയത്. തെറ്റിദ്ധാരണ മൂലമാണ് തടഞ്ഞതെന്നും ചോറൂണിന് വന്നതാണെന്ന് പറഞ്ഞപ്പോള്‍ മലകയറാന്‍ സൗകര്യം ചെയ്തുതന്നുവെന്നും പറഞ്ഞുള്ള സത്യവാങ്മൂലമാണ് തയ്യാറാക്കികൊണ്ടുവന്ന് ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്നത് എന്നാണ് ആരോപണം. അതോടൊപ്പം കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇതില്‍ ഒപ്പിട്ട് നല്‍കണമെന്നും ശശികല അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി മാപ്പ് പറയുമെന്നും പറഞ്ഞതായി ലളിത പറഞ്ഞു.

ചിത്തിര ആട്ടവിശേഷ സമയത്ത് മകന്റെ കുട്ടിയുടെ ചോറൂണിന് വന്ന ലളിതയെ സംഘ്പരിവാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കേസില്‍ ഗൂഢാലോചനാ കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. റാന്നി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ നേരത്തെ തളളിയിരുന്നു.

ജയില്‍ മാറണമെന്നതടക്കമുളള സുരേന്ദ്രന്റെ ആവശ്യങ്ങളും കോടതി ഇന്ന് പരിഗണിക്കും. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018