Keralam

ശബരിമലയിലെ നിരോധനാജ്ഞ 30 വരെ നീട്ടി; ചുമതലയേല്‍ക്കേണ്ട ഐജി, എസ്പിമാരുടെ പുതിയ പട്ടികയായി; യതീഷ് ചന്ദ്ര മാറിയാല്‍ മഞ്ജുനാഥ്

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. ഈ മാസം മുപ്പത് വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നിലവിലെ നിരോധനാജ്ഞ തിങ്കളാഴ്ച്ച അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കേയാണ് നടപടി. ചുമതലയേല്‍ക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ പട്ടികയും തയ്യാറായി. സന്നിധാനം മുതല്‍ മരക്കൂട്ടം വരെ ചുമതല ഐജി ദിനേന്ദ്ര കശ്യപ് സുരക്ഷാ ചുമതല വഹിക്കും. ഐജി വിജയ് സാക്കറെയ്ക്ക് പകരമാണിത്. ഐജി മനോജ് എബ്രഹാമിന് പകരം ഐജി അശോക് യാദവ് പമ്പ-നിലയ്ക്കല്‍ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

15 ദിവസത്തെ പ്രത്യേക ഡ്യൂട്ടി അവസാനിക്കുന്നതോടെ എസ്പിമാര്‍ക്കും സ്ഥാനമാറ്റമുണ്ടാകും. നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എച്ച് മഞ്ജു നാഥ് ചുമതലയേല്‍ക്കും. പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ് കുമാറും സന്നിധാനത്ത് പ്രതീഷ് കുമാറിന് പകരം കറുപ്പസാമി ഐപിഎസും എത്തും. ഈ മാസം 30-ാം തീയതി മുതലാണ് പുനക്രമീകരണം.

സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മണ്ഡല-മകരവിളക്ക് കാലം കഴിയുന്നത് വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്നാണ് പൊലീസ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നത്. ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെതിരെ യുഡിഎഫിലേയും ബിജെപിയിലേയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018