Keralam

കെഎം ഷാജി നിയമസഭാ അംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറി; സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല 

കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. ഹൈക്കോടതി വിധിക്കുളള സ്‌റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്‌റ്റേ നീട്ടാത്തതിനാലും ഷാജി നിയമസഭാംഗം അല്ലാതായെന്നാണ് അറിയിപ്പ്. ഇക്കഴിഞ്ഞ 24ാം തിയ്യതിയാണ് അറിയിപ്പ് ഇറക്കിയിരിക്കുന്നത്.

ഇതോടെ നാളെ തുടങ്ങുന്ന സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെഎം ഷാജിക്ക് കഴിയില്ലെന്നാണ് വിവരം. അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി വിധിക്കെതിരെ കെഎം ഷാജി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്നും കേള്‍ക്കില്ല. നിയമസഭ നടപടികളിൽ പങ്കെടുക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയതെങ്കിലും കെ.എം ഷാജി നിയമസഭാ അംഗമല്ലാതായെന്ന നിയമസഭാ സെക്രട്ടറിയുടെ ഉത്തരവ് അദ്ദേഹത്തിന് വിനയായി.

കെഎം ഷാജി നിയമസഭാ അംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറി; സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല 

കെഎം ഷാജിയെ അയോഗ്യനാക്കിയ നടപടിക്ക് സ്റ്റേ നീട്ടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് രണ്ടാഴ്ചത്തെ സ്‌റ്റേ അനുവദിച്ചത്. അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

കെ.എം ഷാജി എംഎല്‍എയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും എന്നാല്‍ എംഎല്‍എ എന്ന നിലയിലുളള ശമ്പളം അടക്കമുളള ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ കഴിയില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു .

ഹൈക്കോടതി വിധിക്കെതിരെ ഷാജി നല്‍കിയ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ ആകില്ലെന്നും തിയതി നിശ്ചയിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന തെരഞ്ഞെടുപ്പ് കേസിലാണ് കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്നും ഹൈക്കോടതി അയോഗ്യനാക്കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്‍ഗീയമായി വോട്ട് പിടിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയെ ഹൈക്കോടതി ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018