Keralam

ശശിയുടെ സസ്‌പെന്‍ഷന്‍: ‘ഈ നടപടി സിപിഐഎമ്മിന് മാത്രം സാധ്യം’; ആജീവനാന്ത വിലക്കിന്റെ ആവശ്യമില്ലെന്ന് ശ്രീമതി  

പികെ ശശിയ്‌ക്കെതിരായ നടപടി 'അനുചിതമായ സംഭാഷണ'ത്തേത്തുടര്‍ന്നാണെന്ന് പാര്‍ട്ടി അന്വേഷണസമിതിയംഗം പി കെ ശ്രീമതി. ശശിയ്ക്ക് വീഴ്ച്ച പറ്റിയെന്ന് ശ്രീമതി പറഞ്ഞു. അനുചിതമായ പ്രയോഗങ്ങള്‍ ശശിയുടെ സംഭാഷണത്തിലുണ്ടായിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് മനസിലാക്കിയതിനേത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ മാതൃകാപരമായ നടപടിയാണ് സ്വീകരിച്ചത്. ഈ നടപടി സിപിഐഎമ്മിന് മാത്രം സാധ്യമാകുന്ന ഒന്നാണ്. പരാതിയ്ക്ക് പിന്നില്‍ വിഭാഗീയതയുണ്ടോയെന്ന കാര്യം പാര്‍ട്ടി പരിശോധിച്ചിട്ടില്ല. 45 വര്‍ഷത്തോളം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പി കെ ശശിയെ ആജീവനാന്തമായി വിലക്കേണ്ട ആവശ്യമില്ലെന്നും പികെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

പികെ ശ്രീമതി പറഞ്ഞത്.

പരാതിയുമായി ബന്ധപ്പെട്ട് വലിയ പരിശോധന തന്നെ നടന്നിട്ടുണ്ട്. പെട്ടെന്ന് തീരുമാനമെടുക്കാവുന്ന ഒന്നല്ല ഈ വിഷയം. പരാതിക്ക് വിധേയനായ നേതാവ് പാര്‍ട്ടിയുടെ സമുന്നതസ്ഥാനത്ത് നില്‍ക്കുന്ന ഒരു നേതാവാണ്. പാര്‍ട്ടിയോടൊപ്പം യോജിച്ച് നിന്ന് പോകുന്ന, യുവജനപ്രസ്ഥാനത്തില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തക എനിക്കിങ്ങനെയൊരു പരാതിയുണ്ട് അത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ അത് ഫലപ്രദമായി അന്വേഷിച്ചു. അന്വേഷിച്ചതിന്റെ ഭാഗമായി ചില വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. അത് പരിശോധിച്ചപ്പോള്‍ പാര്‍ട്ടിയുടെ സമുന്നത സ്ഥാനത്തിരിക്കുന്ന നേതാവിന് യോജിക്കാത്ത നിലയിലുള്ള ചില സംഭാഷണങ്ങളുണ്ടായിട്ടുണ്ടെന്ന് പാര്‍ട്ടി സെക്രട്ടറി മനസിലാക്കി. ഭാവിയില്‍ മറ്റുള്ളവരും ഇത് മനസിലാക്കിക്കൊണ്ട് വേണം കേരളത്തിലായാലും ഇന്ത്യയിലായാലും ഏത് സ്ഥലത്തായാലും പെണ്‍കുട്ടികളോട് പെരുമാറേണ്ടത്. പ്രത്യേകിച്ച് മറ്റുള്ളവര്‍ മാതൃക എന്ന നിലയില്‍ നോക്കിക്കാണുന്നവരുടെ ഭാഗത്ത് നിന്ന്, ഉചിതമായ രീതിയിലുള്ള വളരെ നല്ല രീതിയിലുള്ള സംഭാഷണങ്ങളൊക്കെയാണ് ഉണ്ടാകേണ്ടത്. സംഭാഷണങ്ങളിലും മറ്റും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ പറ്റാത്ത രീതിയിലുള്ള ചില പ്രയോഗങ്ങളുണ്ടായിട്ടുണ്ട്. ആ പ്രയോഗങ്ങള്‍ ഒട്ടും ശരിയായില്ല. അതുകൊണ്ടാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

പരാതിക്കാരി പൊലീസിനെ സമീപിക്കുമെന്ന് കരുതുന്നില്ല. അവര്‍ക്ക് പാര്‍ട്ടിയില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ട്.സംഭാഷണം മാത്രമാണ് കണ്ടെത്തിയത്. 45 വര്‍ഷക്കാലം ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് ഇതിനുമുന്‍പ് യാതൊരു തരത്തിലുള്ള പരാതിയ്ക്കും വിധേയനാവാത്ത ഒരു നേതാവാണ് പി കെ ശശി. ഒരു പരാതി പരിശോധിച്ചപ്പോള്‍ അതില്‍ ചില വീഴ്ച്ചകളുണ്ടായി എന്ന് കണ്ടുകഴിഞ്ഞാല്‍ ആജീവനാന്തം ഒരു നേതാവിനെ കളയുക എന്നല്ല. തെറ്റുതിരുത്തിക്കാനാവാശ്യമായ ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇങ്ങനെയൊരു സംഭവത്തില്‍ ഇത്തരത്തിലുള്ള നടപടിയെടുക്കാന്‍ സിപിഐഎമ്മിന് മാത്രമേ സാധിക്കൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിഭാഗീയതയെ സംബന്ധിച്ചൊന്നും പാര്‍ട്ടി പരിശോധിച്ചിട്ടില്ല. ഈയൊരു വിഷയം മാത്രമേ പാര്‍ട്ടി പരിശോധിച്ചിട്ടുള്ളൂ. പരാതിയേക്കുറിച്ച് കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് വരുന്നതിന് മുമ്പ് തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018