Keralam

പികെ ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ഫോണിലൂടെ മോശം പെരുമാറ്റം മാത്രമേ ഉണ്ടായിട്ടുളളൂ; വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന എകെ ബാലന്റെ വാദം തളളി പികെ ശ്രീമതി 

പികെ ശശി ലൈംഗിക അതിക്രമം കാട്ടിയിട്ടില്ല എന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായത് എന്നാണ് മന്ത്രി എകെ ബാലനും, പികെ ശ്രീമതിയും ഉള്‍പ്പെട്ട അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. പരാതിക്കാരിയും ശശിയുടെ തമ്മിലുളള ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി നല്‍കിയിട്ടുണ്ട്.

വിഭാഗീയതാണ് പികെ ശശിക്കെതിരായ പരാതിക്ക് പിന്നിലെന്നായിരുന്നു കമ്മീഷനംഗമായ എകെ ബാലന്റെ നിലപാട് എന്നാല്‍ ഇതിനോട് മറ്റൊരംഗമായ പികെ ശ്രീമതി യോജിച്ചില്ല. പരാതി ശരിയായുട്ടുളളതാണെന്ന നിലപാടാണ് പികെ ശ്രീമതി സ്വീകരിച്ചത്. വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ് സൂചന.

പെണ്‍കുട്ടിയുടെ പരാതിയെ അവഗണിക്കാന്‍ സാധിക്കില്ല. വിഭാഗീയതയുടെ പേരില്‍ ഇത്തരത്തിലുളള പരാതി നല്‍കിയെന്ന് പറയുന്നത് പെണ്‍കുട്ടിയുടെ അന്തസിനെ ഇടിച്ചു താഴ്ത്തുന്നതിന് സമാനമായിരിക്കും എന്നും പികെ ശ്രീമതി നിലപാടെടുത്തു.

റിപ്പോര്‍ട്ടില്‍ പാലക്കാട്ടെ പാര്‍ട്ടിക്കുളളിലെ വിഭാഗീയതയാണ് കാരണമെന്ന് നിഗമനമില്ല, എന്നാല്‍ ഈ വിവരം മാധ്യമങ്ങളിലൂടെയും മറ്റും പുറത്തെത്തിക്കുന്നതില്‍ പാര്‍ട്ടിക്കകത്ത് ചിലര്‍ പ്രവര്‍ത്തിച്ചു. അവര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണം എന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അതിനാല്‍ തന്നെ ശശിക്കൊപ്പം പാലക്കാട്ടെ പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.

പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കുമെന്ന് പികെ ശശി. പരാതിയില്‍ പികെ ശശി പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. പികെ ശശിയുടെ വിശദീകരണവും കമ്മീഷന്‍ റിപ്പോര്‍ട്ടും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയാണ്. ഇന്ന് ശശിക്കെതിരായ നടപടിയില്‍ തീരുമാനം ഉണ്ടാകും.

ഡിവൈഎഫ്‌ഐ വനിതാ നേതാവ് പരാതി നല്‍കി മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. പി കെ ശശി നയിക്കുന്ന ജാഥ പുരോഗമിക്കുന്നത് കൊണ്ടായിരുന്നു വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി പരാതിയില്‍ നടപടിയെടുക്കാതെ പിരിഞ്ഞത്.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വെച്ച് എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി.

ശശിക്കെതിരെ നടപടി വൈകുന്നതില്‍ വിഎസ് അച്ചുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകരുതെന്നും പീഡന പരാതിയില്‍ വിട്ടുവിഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നുമാണ് വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടിയത്.

ശശിക്കെതിരെ കടുത്ത നടപടികള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ശശിയെ ഏരിയാ കമ്മിറ്റയിലേക്കോ മറ്റേതെങ്കിലും കീഴ് ഘടകങ്ങളിലേക്കോ തരംതാഴ്ത്താനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018