Keralam

ലൈംഗിക പീഡന പരാതിയില്‍ പികെ ശശിക്ക് സസ്‌പെന്‍ഷന്‍; പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് സിപിഐഎം

സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം. ലൈംഗിക പീഡന പരാതിയില്‍ പികെ ശശി എംഎല്‍എയെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം. സിപിഐഎം സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.

സിപിഐ(എം) പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് അംഗവും, എംഎല്‍എയുമായ സ: പികെ ശശി ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനേത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സ: പികെ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന്‍ വിധേയമായി നടപ്പാക്കുന്നതാണ്.   
സിപിഐഎം കേരള സംസ്ഥാനകമ്മിറ്റി 

പികെ ശശി ലൈംഗിക അതിക്രമം കാട്ടിയിട്ടില്ല എന്നായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായത് എന്നാണ് മന്ത്രി എകെ ബാലനും, പികെ ശ്രീമതിയും ഉള്‍പ്പെട്ട അന്വേഷണ കമ്മീഷന്റെ കണ്ടെത്തിയത്. വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. പരാതിക്കാരിയും ശശിയുടെ തമ്മിലുളള ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

വിഭാഗീയതാണ് പികെ ശശിക്കെതിരായ പരാതിക്ക് പിന്നിലെന്നായിരുന്നു കമ്മീഷനംഗമായ എകെ ബാലന്റെ നിലപാട് എന്നാല്‍ ഇതിനോട് മറ്റൊരംഗമായ പികെ ശ്രീമതി യോജിച്ചില്ല. പരാതി ശരിയായുട്ടുളളതാണെന്ന നിലപാടാണ് പികെ ശ്രീമതി സ്വീകരിച്ചത്. വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പെണ്‍കുട്ടിയുടെ പരാതിയെ അവഗണിക്കാന്‍ സാധിക്കില്ല. വിഭാഗീയതയുടെ പേരില്‍ ഇത്തരത്തിലുളള പരാതി നല്‍കിയെന്ന് പറയുന്നത് പെണ്‍കുട്ടിയുടെ അന്തസിനെ ഇടിച്ചു താഴ്ത്തുന്നതിന് സമാനമായിരിക്കും എന്നും പികെ ശ്രീമതി നിലപാടെടുത്തു.

റിപ്പോര്‍ട്ടില്‍ പാലക്കാട്ടെ പാര്‍ട്ടിക്കുളളിലെ വിഭാഗീയതയാണ് കാരണമെന്ന് നിഗമനമില്ല, എന്നാല്‍ ഈ വിവരം മാധ്യമങ്ങളിലൂടെയും മറ്റും പുറത്തെത്തിക്കുന്നതില്‍ പാര്‍ട്ടിക്കകത്ത് ചിലര്‍ പ്രവര്‍ത്തിച്ചു. അവര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണം എന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിരുന്നു.

ഡിവൈഎഫ്‌ഐ വനിതാ നേതാവ് പരാതി നല്‍കി മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ടായിരുന്നു. പി കെ ശശി നയിക്കുന്ന ജാഥ പുരോഗമിക്കുന്നത് കൊണ്ടായിരുന്നു വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി പരാതിയില്‍ നടപടിയെടുക്കാതെ പിരിഞ്ഞത്.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വെച്ച് എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി.

ശശിക്കെതിരെ നടപടി വൈകുന്നതില്‍ വിഎസ് അച്ചുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകരുതെന്നും പീഡന പരാതിയില്‍ വിട്ടുവിഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നുമാണ് വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018