Keralam

ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; പരാതി പിന്‍വലിപ്പിക്കാന്‍ ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദമെന്ന് ആരോപണം; കെ സുരേന്ദ്രനെ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും 

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാവിലെ 11 മണിയോടെയാണ് സുരേന്ദ്രനെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കുക. സുരേന്ദ്രനെയും കൊണ്ട് പൊലീസ് സംഘം കോഴിക്കോട് നിന്നും സുരേന്ദ്രനുമായി യാത്രതിരിച്ചു.

സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിനെതിരെ കോഴിക്കോട് സബ്ജയിലിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സുരേന്ദ്രന്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. സംഭവത്തില്‍ പരാതിക്കാരിയായ തൃശൂര്‍ സ്വദേശിനിയെക്കൊണ്ട് പരാതി പിന്‍വലിക്കാന്‍ ബിജപി ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ സുരേന്ദ്രന പങ്കില്ലെന്ന് പറഞ്ഞ് സത്യവാങ്മൂലം നല്‍കാന്‍ ബിജെപി നേതാക്കള്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് പരാതി.

അഭിഭാഷകൻ തയ്യാറാക്കിയ സത്യവാങ‌്മൂലവുമായെത്തി നേതാക്കൾ ഇവരുടെ വീട്ടിലെത്തിയത്. തെറ്റിദ്ധാരണ മൂലമാണ്  തടഞ്ഞതെന്നും ചോറൂണിന‌് വന്നതാണെന്ന് പറഞ്ഞപ്പോൾ മലകയറാൻ സൗകര്യം ചെയ്തുതന്നുവെന്നും പറഞ്ഞുള്ള സത്യവാങ്മൂലമാണ‌് തയ്യാറാക്കികൊണ്ടുവന്ന‌് ഒപ്പിടാൻ നിർബന്ധിക്കുന്നത‌് എന്നാണ് ആരോപണം. അതോടൊപ്പം കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്നും സത്യവാങ‌്മൂലത്തിൽ പറയുന്നുണ്ട‌്.   ഇതിൽ ഒപ്പിട്ട് നൽകണമെന്നും ശശികല അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി  മാപ്പ് പറയുമെന്നും  പറഞ്ഞതായി ലളിത പറഞ്ഞു.

ചിത്തിര ആട്ടവിശേഷ സമയത്ത് മകന്റെ കുട്ടിയുടെ ചോറൂണിന് വന്ന ലളിതയെ സംഘ്പരിവാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കേസില്‍ ഗൂഢാലോചനാ കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നേരത്തെ തളളിയിരുന്നു.

ജയില്‍ മാറണമെന്നതടക്കമുളള സുരേന്ദ്രന്റെ ആവശ്യങ്ങളും കോടതി ഇന്ന് പരിഗണിക്കും. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018