Keralam

ശബരിമല ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്; പൊലീസ് നടപടികള്‍ക്കെതിരെയടക്കം 15 ഹര്‍ജികള്‍ പരിഗണിക്കും

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം വാവരുനടയ്ക്ക് സമീപം നിരോധനാജ്ഞ ലംഘിച്ചതിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത് ഉള്‍പ്പെടെ പൊലീസ് നടപടിക്കെതിരെയുള്ള 15 ഹര്‍ജികളാണ് പരിഗണിക്കുന്നത്. ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന ഹര്‍ജിയും ഇന്ന് പരിഗണിക്കുന്നുണ്ട്

ഇതില്‍ പലതും കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കാന്‍ വൈകിയതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പൊലീസ് നടപടിയില്‍ യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലെന്നും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. തുലാമാസ പൂജ സമയത്തും ചിത്തിര ആട്ട വിശേഷ സമയത്തും പ്രശ്‌നങ്ങളുണ്ടാക്കിയവര്‍ മണ്ഡലകാലത്തും സന്നിധാനത്ത് എത്തിയിട്ടുണ്ടെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. ഇതിന് തെളിവായുള്ള ദൃശ്യങ്ങളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.

ശബരിമലയിലെ അക്രമസംഭവങ്ങൾ സർക്കാരിന് എതിരെയല്ല, സുപ്രീംകോടതി വിധിക്കെതിരാണെന്നാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

സ്ത്രീകളുടെ ദര്‍ശനത്തിന് എന്തെങ്കിലും പ്രത്യേക സൗകര്യം ഒരുക്കിയോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരിന്നു. ശബരിമല ദര്‍ശനത്തിന് വേണ്ടി സ്ത്രീകള്‍ക്കായി രണ്ട് ദിവസം മാറ്റി വയ്ക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഭക്തര്‍ക്ക് എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡും സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ പോകാന്‍ അനുവദിക്കുന്നില്ലെന്നും തന്റെ മതപരമായ കാര്യത്തില്‍ ഇടപെടുന്നുവെന്നും കാണിച്ച് രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

നേരത്തെ ശബരിമലയില്‍ പോകാന്‍ ശ്രമിച്ച യുവതികളെയെല്ലാം സംഘടിതമായി തടയുന്ന സ്ഥിതി ഉണ്ടായിരുന്നു. വീടുകള്‍ ആക്രമിക്കുന്ന സാഹചര്യവും ഉണ്ടായിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവരാണ് ഇതിന് ഉത്തരവാദികളെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ശബരിമല തന്ത്രിയെയും ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയിട്ടുണ്ട്.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം വേണമെന്നാവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി പരാമര്‍ശങ്ങള്‍ ജോലിക്ക് തടസ്സമാകുന്നെന്നാണ് അസോസിയേഷന്റെ പരാതി പരാതി. വിധി നടപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് ഉന്നത പൊലീസുദ്യോഗസ്ഥര്‍ ദില്ലിയില്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. നിയമോപദേശം അനുകൂലമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടിയ ശേഷമാകും ഹര്‍ജി നല്‍കുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018