Keralam

സജിത മഠത്തിലിനെ പന്തളം രാധ തമ്പുരാട്ടിയാക്കി സംഘപരിവാറിന്റെ വ്യാജപ്രചാരണം; അംബ തമ്പുരാട്ടി നുണയ്ക്ക് ശേഷം പുതിയ പതിപ്പ് 

സിനിമ നടി സജിത മഠത്തലിന്റെ ഫോട്ടോ ഉപയോഗിച്ച് പന്തളം മുന്‍ രാജകുടുംബത്തിന്റേതെന്ന തരത്തില്‍ ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ അനുകൂലികളുടെ വ്യാജ പ്രചാരണം. പന്തളം രാജകൊട്ടാരത്തിലെ തല മുതിര്‍ന്ന അംഗമായ രാധ തമ്പുരാട്ടി നീതിപീഠത്തേയും സംസ്ഥാന സര്‍ക്കാരിനേയും ശപിക്കുന്നു എന്നു പറഞ്ഞാണ് നുണ പ്രചാരണം.

‘പന്തളം കൊട്ടാരത്തിലെ തല മുതിര്‍ന്ന അംഗമായ രാധ തമ്പുരാട്ടി പറയുന്നു... ശബരിമലയില്‍ ഞങ്ങളുടെ പൂര്‍വികര്‍ രൂപപ്പെടുത്തിയ അനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടി വരും ഇത് ഈ നാട് ഭരിച്ച രാജവംശത്തിന്റെ അമ്മയുടെ ശാപമായി കരുതികോളു ഈ മാതൃശാപം അഗ്നിയായ് നീറി നില്‍ക്കട്ടെ’ എന്നിങ്ങനെയാണ് പോസ്റ്റിന്റെ ഉള്ളടക്കം.

എന്നാല്‍ ഇതിനെതിരെ സജിത മഠത്തില്‍ തന്നെ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തി. രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു എന്ന് പരിഹാസ രൂപേണെ പറഞ്ഞ സജിത ഈ വൃത്തികേടുകള്‍ നിര്‍ത്താന്‍ എന്തുചെയ്യാന്‍ സാധിക്കുമെന്നും ചോദിക്കുന്നു. ദയവായി സഹായിക്കു എന്നു പറഞ്ഞാണ് സജിത പൊസ്റ്റ് അവസാനിപ്പിക്കുന്നത്.

സംഘപരിവാര്‍ ഇതാദ്യമായല്ല പന്തളം രാജകുടുംബത്തിന്റെ പേരില്‍ ശബരിമല യുവതീപ്രവേശനം അനുകൂലിക്കുന്നവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നത്. ഒരു വര്‍ഷം മുന്‍പ് മരിച്ചുപോയ മുന്‍ പന്തളം രാജകുടുംബാഗം അംബ തബുരാട്ടിയുടെ പേരിലും വ്യാജപ്രചാരണം സംഘപരിവാര്‍ അഴിച്ചുവിട്ടിരുന്നു. ഫോട്ടോയടക്കം ഉപയോഗിച്ച് നീചമായ ശാപവചനങ്ങള്‍ ചൊരിയുന്ന തരത്തിലായിരുന്നു അന്ന് പ്രചാരണം. ഇതിനെതിരെ വിടി ബല്‍റാം എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തിയതുമാണ്.

ശബരിമല യുവതീപ്രവേശനം ആകാമെന്ന സുപ്രീം കോടതി വിധി വന്നതു മുതല്‍ വ്യാപകമായ അക്രമണമാണ് സംഘപരിവാര്‍ ശബരിമലയില്‍ നടത്തിപോരുന്നത്. ഇതിന് പുറമെ പലതരത്തിലുള്ള വ്യാജ പ്രചാരണവും നടത്തിപോരുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പുതിയ വ്യാജപോസ്റ്റ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018