Keralam

‘ഉച്ചക്കഞ്ഞി, കഞ്ഞിടീച്ചര്‍’ വിളി വേണ്ട; സമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുമ്പോള്‍ അവഹേളനം എന്തിനെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുമ്പോള്‍ അതിനെ ഉച്ചകഞ്ഞിയെന്ന് വിളിച്ച് തരം താഴ്ത്തരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. ഉച്ചകഞ്ഞി രജിസ്റ്റര്‍, കഞ്ഞിടീച്ചര്‍, കഞ്ഞിപ്പുര തുടങ്ങിയ വാക്കുകള്‍ ഇനി ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം പദപ്രയോഗങ്ങള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ അന്തഃസ്സിനേയും അന്തഃസത്തയേയും അവഹേളിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന പോതുവിദ്യാഭ്യാസ ഡയറക്ടര്‍ ജില്ല, ഉപജില്ല ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

1984 ല്‍ ആരംഭിച്ച സ്‌ക്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് കഴിഞ്ഞ ഒരു ദശാബ്ദകാലമായി കാലികമായ ഒരുപാട് മാറ്റങ്ങള്‍ക്കും പരിഷ്‌ക്കാരങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ഇപ്പോള്‍ സ്‌കൂളുകളില്‍ എവിടെയും കഞ്ഞിയും പയറും നല്‍കുന്നില്ല. ചോറും ഒരു കറിയും രണ്ട് കൂട്ടം വിഭവങ്ങളുമാണ് നല്‍കുന്നത്. എന്നിട്ടും സര്‍ക്കാര്‍ രേഖകകളിലടക്കം ഉച്ചകഞ്ഞിയെന്നാണ് ഉപയോഗിച്ച് പോരുന്നത്. ഇത് നിര്‍ത്തലാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ഹാജര്‍ നില വര്‍ദ്ധിപ്പിക്കുക, അക്കാദമിക് വര്‍ഷത്തിനിടയ്ക്കുള്ള കൊഴിഞ്ഞുപ്പോക്ക് തടയുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി 1984 ഡിസംബര്‍ 1 മുതലാണ് സംസ്ഥാനത്ത് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമാകുന്നത്. അതിന് മുന്‍പ് 1961 മുതല്‍ 1985 വരെ (കോര്‍പ്പറേറ്റ് അസിസ്റ്റന്റ് ഫോര്‍ റിലീഫ് എവരിവേര്‍) എന്ന ഹ്യൂമാനിറ്റേറിയന്‍ ഏജന്‍സിയുടെ സഹായത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് പലയിടത്തും ഉണ്ടായിരുന്നു. എന്നാല്‍ ഇത് എല്ലാ സ്‌കൂളുകളിലും ലഭ്യമായിരുന്നില്ല. 1984 ല്‍ മുതല്‍ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചതു മുതല്‍ ദീര്‍ഘ കാലം കഞ്ഞിയും പയറുമാണ് സ്‌കൂളുകളില്‍ വിതരണം ചെയ്തിരുന്നത്. ഇതു കാരണമാണ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാത്തിലും കഞ്ഞി ചേര്‍ത്ത് പ്രയോഗം വരാന്‍ തുടങ്ങിയത്.   

ഉച്ചഭക്ഷണം കുട്ടികളുടെ ന്യായമായ അവകാശമാണ്. പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 300 കലോറി ഊര്‍ജ്ജവും 8 മുതല്‍ 12 ഗ്രാം മാംസ്യവും പ്രദാനം ചെയ്യുന്ന ഉച്ചഭക്ഷണം 200 പ്രവൃത്തി ദിവസങ്ങളില്‍ നല്‍കണം എന്നിങ്ങനെ നിര്‍ദേശിച്ച് 2001 ലാണ് സുപ്രീം കോടതി വിധി വരുന്നത്. പദ്ധതിയില്‍ കാലാനുസൃതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടുവരുന്നതിനും 2004 ല്‍ വീണ്ടും സുപ്രീം കോടതിയുടെ ഉത്തരവ് വന്നിരുന്നു. ഇതേ തുടര്‍ന്ന് 2006 ല്‍ ആണ് ഉച്ചഭക്ഷണ പദ്ധതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്ന പേരില്‍ സമഗ്രമായ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഈ കാലയളവില്‍ പദ്ധതിയുടെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാരും നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു.

ഇതിന്റെ ഫലമായാണ് കഞ്ഞിയും പയറും എന്ന സമ്പ്രദായം നിര്‍ത്തലാക്കുന്നതും പകരം ധാന്യകം, മാംസ്യം,കൊഴുപ്പ്, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങുന്ന ഉച്ചഭക്ഷണ മെനു അവതരിക്കപ്പെട്ടതും. കഞ്ഞിക്കുപകരം ചോറ് നല്‍കുന്ന സമ്പ്രദായം ഇങ്ങനെയാണ് ആരംഭിക്കുന്നത്. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പല സ്‌കൂളിലും മത്സ്യവും, മാംസാഹാരവും ചില ദിവസങ്ങളില്‍ നല്‍കി വരുന്നുണ്ട്.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും ഉച്ചഭക്ഷണം എന്നതിന് പകരം ഉച്ചകഞ്ഞി, കഞ്ഞി എന്ന പദപ്രയോഗങ്ങളാണ് ഉപയോഗിക്കുന്നത്. പാചകപ്പുരയക്ക് ‘കഞ്ഞിപ്പുര’, ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പില്‍ ചുമതലയുള്ള അദ്ധ്യാപകരെ ‘കഞ്ഞിടീച്ചര്‍’, പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ‘ഉച്ചകഞ്ഞി രജിസ്റ്റര്‍’ എന്നിങ്ങനെ വിളിക്കുന്ന രീതിയും ഉണ്ട്. ഇത് ഉച്ചഭക്ഷണ പദ്ധതിയെ അവഹേളിക്കുന്നതിന് തുല്ല്യമാണെന്ന് നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

പദ്ധതി മേല്‍നോട്ടം വഹിക്കുന്ന വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയം മുതല്‍ ഉപജില്ല വിദ്യാഭ്യാസ കാര്യാലയം വരെയുള്ള സ്ഥാപനങ്ങള്‍ക്കും, സ്‌കൂളുകള്‍ക്കും ഉച്ചകഞ്ഞി എന്ന പദപ്രയോഗം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. ഇത് സമ്പന്ധിച്ച് ബോധവല്‍ക്കരണം സ്‌കൂള്‍ പിടിഎ, ഉച്ചഭക്ഷണ കമ്മറ്റി എന്നിവര്‍ നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018