Keralam

കേന്ദ്രമന്ത്രിയുടെ പരാതി വരുമ്പോള്‍ നോക്കാമെന്ന് യതീഷ് ചന്ദ്ര; ‘ശബരിമല ശാന്തമാണ്, എല്ലാവര്‍ക്കും സ്വാഗതം’  

യതീഷ് ചന്ദ്ര
യതീഷ് ചന്ദ്ര

അപമര്യാദയായി പെരുമാറിയെന്ന കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പരാതി അന്വേഷണം വരുമ്പോള്‍ നോക്കാമെന്ന് എസ് പി യതീഷ് ചന്ദ്ര. കേന്ദ്രമന്ത്രിയെ അപമാനിച്ചെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. നിലയ്ക്കലും പമ്പയും സന്നിധാനവും ശാന്തമാണ്. പരമാവധി ഭക്തര്‍ വന്ന് തൊഴുത് പോകുന്നതാണ് പൊലീസിന് സന്തോഷമെന്നും എസ്പി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു യതീഷ് ചന്ദ്രയുടെ പ്രതികരണം.

ഇവിടെ എല്ലാം ക്ലിയറാണ്. ക്രമസമാധാനപ്രശ്‌നങ്ങള്‍ ഒന്നുമില്ല. ബസുകളെല്ലാം നിറഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നും ഇതരസംസ്ഥനങ്ങളില്‍ നിന്നും ഭക്തന്‍മാരെല്ലാം വരുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ ഫ്‌ളോ പരിശോധിച്ചപ്പോള്‍ രാവിലെ പതിനൊന്നുമണിക്കകം തന്നെ 20,000 ഭക്തര്‍ പോയിക്കഴിഞ്ഞു. എല്ലാവരും സൈലന്റ് ആയി വന്ന് വളരെ നന്നായി ഭഗവാനെ തൊഴുത് പൊയ്‌ക്കൊണ്ടിരിക്കുന്നു. ഞങ്ങളും വളരെ സന്തുഷ്ടരാണ്.   
യതീഷ് ചന്ദ്ര  

നിരോധനാജ്ഞ നിരോധിക്കുന്ന കാര്യം ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരും ജില്ലാഭരണകൂടവും ചേര്‍ന്ന് തീരുമാനിക്കും. 15 ദിവസത്തെ സ്‌പെഷല്‍ ഡ്യൂട്ടിയുടെ ഭാഗമായാണ് താന്‍ വന്നിരിക്കുന്നത്. ഒരു പ്രതിഷേധവും എവിടേയും കാണുന്നില്ല. നിലയ്ക്കലും പമ്പയും സന്നിധാനവും പൊലീസിന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാണ്. തീര്‍ത്ഥാടകര്‍ വരിക എന്നതാണ് പൊലീസിന്റെ പ്രധാനഉദ്ദേശ്യം. സേവന മനോഭാവത്തോടെ അവരെ കയറ്റിവിടുകയാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കേരളസര്‍ക്കാര്‍ നല്ലതാണ്, കേരളപൊലീസ് നല്ലതാണ് എന്ന് പറയണം. അതാണ് ഞങ്ങളുടെ ഉദ്ദേശം. വേറൊന്നും അല്ല. എല്ലാവരും ഇവിടെ വന്ന് കാണുക, എന്നാല്‍ മാത്രമേ മനസ്സിലാകൂ. ഇവിടൊരു പ്രശ്‌നവും ഇല്ല. ബസിന് പിന്നാലെ ബസുകള്‍ പോകുന്നുണ്ട്. എല്ലാവര്‍ക്കും സ്വാഗതം. ശബരിമല ഡ്യൂട്ടിയില്‍ നിന്ന് നീക്കിയെന്ന പ്രചരണങ്ങളേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ താങ്കളും ഞാനും ഇവിടെയുണ്ടല്ലോ എന്നായിരുന്നു എസ്പിയുടെ പ്രതികരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018