Keralam

ദീപാ നിശാന്തിനെതിരെ സാഹിത്യ മോഷണാരോപണം; കവിത മോഷ്ടിച്ച് വികലമാക്കിയെന്ന് എഴുത്തുകാരന്‍ എസ് കലേഷ്

ദീപ നിശാന്ത്
ദീപ നിശാന്ത്

എഴുത്തുകാരിയും കോളെജ് അദ്ധ്യാപികയുമായ ദീപ നിഷാന്ത് കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് പരാതി. കവി എസ് കലേഷാണ് സാഹിത്യമോഷണം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ കലേഷിന്റെ ആരോപണം ദീപാ നിശാന്ത് നിഷേധിച്ചു. താന്‍ വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കവിതയാണ് അതെന്നും തെളിവില്ലാത്തതിനാല്‍ നിസ്സഹായ ആണെന്നും അവര്‍ വ്യക്തമാക്കി.

കലേഷ് 2011ല്‍ എഴുതിയതെന്ന് അവകാശപ്പെടുന്ന 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിറ്റി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണെന്നും ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നുംകലേഷ് പറഞ്ഞു. വരികള്‍ വികലമാക്കി വെട്ടിമുറിച്ചൂ. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ തന്റെ വരികള്‍ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് പ്രതികരിക്കുന്നത്. ദീപ നിശാന്ത് വിളിച്ചിരുന്നൂ, പക്ഷേ അവരോട് ഈ അവസരത്തില്‍ സംസാരിക്കാന്‍ തോന്നിയില്ലെന്നും കലേഷ് ന്യൂസ്‌റപ്റ്റിനോട് പ്രതികരിച്ച.

2011ല്‍ എഴുതിയ കവിതയാണ്. അന്ന് ബ്ളോഗില്‍ പബ്ളിഷ് ചെയ്തിരുന്നൂ. ദീപ നിശാന്തിനെ പോലൊരു വ്യക്തി ഇത് ഇങ്ങനെ ഉപയോഗിക്കും എന്ന് കരുതിയിരുന്നില്ല. മറ്റാരെങ്കിലും അവരുടെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണ് എന്നാണ് ആദ്യം തോന്നിയത്. അങ്ങനെ അല്ലാ എന്നറിഞ്ഞപ്പോള്‍ വളരെ സങ്കടം തോന്നി. വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എഴുതിയ കവിതയാണ്. അതിലെ വരികളൊക്കെ വികലമാക്കി വെട്ടിമുറിച്ചൂ. ഒരേ ആശയമാണേല്‍ അത് അങ്ങനെ കരുതാം. പക്ഷേ ഇതെന്‍റേ കവിത തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നൂ. ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ട്
കലേഷ്  

എപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഡിയല്ല താനെന്ന് ദീപാ നിശാന്ത് പറഞ്ഞു. പലരും വ്യക്തിഹത്യ നടത്താന്‍ ആരോപണം ഉപയോഗിക്കുകയാണ്. ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ എന്തുപറഞ്ഞാലും ഏത് രീതിയിലാണ് അത് വ്യാഖ്യാനിക്കപ്പെടുക എന്ന് ഊഹിക്കാന്‍ പറ്റും. എന്തായാലും ഒരു കവിത മോഷ്ടിച്ച് എഴുതി എഴുത്തുകാരി എന്ന പേരുണ്ടാക്കാന്‍ മാത്രം ബുദ്ധിയില്ലാത്ത ഒരാളാണ് ഞാനെന്ന് തോന്നുന്നെങ്കില്‍ അങ്ങനെ എടുക്കാം. ഞാന്‍ ചെയ്യാത്ത ഒരു കാര്യമാണ്. ആ രീതിയില്‍ ആലോചിക്കുന്നതുതന്നെ സങ്കടകരമായ ഒരു കാര്യമാണ്. കൈയില്‍ തെളിവുകള്‍ ഇല്ലാത്തതിന്റെ നിസ്സഹായതകളുണ്ട്. ഞാന്‍ എത്രയോ മുമ്പ് എഴുതിയതാണ്.  
ദീപ നിശാന്ത്  

ദീപാ നിശാന്തിന്റെ പ്രതികരണം പൂര്‍ണ്ണരൂപം

“തെളിവുകള്‍ക്കാണല്ലോ പ്രധാന്യം. ഒരാളുടെ വരികള്‍ മോഷ്ടിച്ച് കവിത എഴുതേണ്ട ആവശ്യം എനിക്കില്ല. കവിത എന്റെ പ്രവര്‍ത്തന മേഖലയേ അല്ല. പ്രത്യേകിച്ച് എപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഡിയാണ് ഞാനെന്ന് കരുതുന്നുണ്ടോ? വിവാദമാക്കേണ്ടെന്നാണ് കരുതിയത്. മൗനം പാലിക്കാന്‍ ശ്രമിച്ചു. കാരണം മോശമായി മാത്രമേ പലരും അത് ഉപയോഗിക്കൂ. ചില വൈകാരികതകള്‍ നമുക്ക് വെളിപ്പെടുത്താന്‍ കഴിയില്ല. അത് പ്രാവര്‍ത്തികമാകില്ല. അതിന്റെ ബുദ്ധിമുട്ടുകൂടിയുണ്ട്. നമ്മള്‍ എന്തുപറഞ്ഞാലും എവിടെ എത്തിയാലും വേറെ ചിലര്‍ അവര്‍ക്കനുസരിച്ച് ഉപയോഗിക്കും. അതുകൊണ്ട് ഈ കാര്യത്തില്‍ പരമാവധി മൗനം പാലിക്കുകയാണ്. കൈയില്‍ തെളിവില്ല. പലരും വ്യക്തിഹത്യ നടത്താനായി ഈ ആരോപണം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന പലരും അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കലേഷിനേപ്പോലുള്ള ഒരാളുടെ കവിത മോഷ്ടിക്കേണ്ടതില്ല എന്നു തന്നെയാണ് അപ്പോഴത്തേയും ഇപ്പോഴത്തേയും വിശ്വാസം. കലേഷിനെ അപഹസിക്കുകയല്ല. കലേഷ് നന്നായി എഴുതുന്ന ഒരാളാണ്. കലേഷിന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ഞാന്‍ ഇങ്ങനെയൊരു വിഡ്ഡിത്തം ചെയ്യുമോയെന്ന് ആലോചിക്കൂ. ഫേസ്ബുക്ക് പോലുള്ള ഇടങ്ങളില്‍ ഇത്തരം കാര്യങ്ങളൊക്കെ വരാം. ഞാന്‍ പൊതു ഇടത്തില്‍ നില്‍ക്കുന്ന ഒരാളാണ്. ഇത്രയധികം ശത്രുക്കളുള്ള ആളാണ്. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു കാര്യം ചെയ്യുമ്പോള്‍ അതെല്ലാം ഞാന്‍ ആലോചിക്കാതിരിക്കുമോ? ഈ ആരോപണം വന്നതിന് പിന്നില്‍ കുറേ കാര്യങ്ങളുണ്ട്. കലേഷിനെയെന്നല്ല ആരേയും വ്യക്തിപരമായി അപമാനിക്കാന്‍ എനിക്ക് താല്‍പര്യമില്ല.

ഇങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യം എനിക്കില്ല. ഒരു എഴുത്തുകാരിയാവുക എന്നതുപോലും എന്റെ അജണ്ടയില്‍ എവിടേയും ഇല്ലാത്ത ഒരു കാര്യമാണ്. 'ഓര്‍മ്മക്കുറിപ്പിലൂടെ ശ്രദ്ധനേടി.' ഇനിയിപ്പോള്‍ കവിതാരംഗത്തേക്ക് പ്രവേശിച്ച് മലയാളത്തിലെ കവിയിത്രി പട്ടം നേടാനും കൂടി ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ആരോപണം എങ്ങനെ വന്നു എന്ന് കൃത്യമായി അറിയാം. മറ്റുപലരേയും ബാധിക്കുന്ന, വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ഒരുപാട് കാര്യങ്ങള്‍ പറയേണ്ടി വരും. അവരെ ഞാന്‍ ബുദ്ധിമുട്ടിക്കുന്നില്ല.”

എസ് കലേഷ് പ്രസിദ്ധീകരിച്ച കവിത

എസ് കലേഷ് പ്രസിദ്ധീകരിച്ച കവിത  
എസ് കലേഷ് പ്രസിദ്ധീകരിച്ച കവിത  

ദീപാ നിശാന്ത് പ്രസിദ്ധീകരിച്ച കവിത 1/2

ദീപാ നിശാന്ത് തന്‍േതായി പ്രസിദ്ധീകരിച്ച കവിത 1/2
ദീപാ നിശാന്ത് തന്‍േതായി പ്രസിദ്ധീകരിച്ച കവിത 1/2

ദീപാ നിശാന്ത് പ്രസിദ്ധീകരിച്ച കവിത 2/2

ദീപാ നിശാന്തിനെതിരെ സാഹിത്യ മോഷണാരോപണം; കവിത മോഷ്ടിച്ച് വികലമാക്കിയെന്ന് എഴുത്തുകാരന്‍ എസ് കലേഷ്

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018