Keralam

മേധാപട്കര്‍ കീഴാറ്റൂരിലേക്ക്; സമരം ശക്തമാക്കുമെന്ന് വയല്‍ക്കിളികള്‍  

കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത നിര്‍മ്മിക്കുന്നതിനെതിരെയുളള സമരം ശക്തമാക്കുമെന്ന് സമരസമിതി. ഡിസംബര്‍ 30ന് വയല്‍ പിടിച്ചെടുക്കല്‍ സമരം നടത്താനാണ് തീരുമാനം. 'പരിസ്ഥിതി കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിലായിരിക്കും സമരം നടത്തുക.

മേധാപട്കര്‍ അടക്കമുള്ള പരിസ്ഥിതി സമര നേതാക്കളെ പങ്കെടുപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു. തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാത മുന്‍പ് നിശ്ചയിച്ചതു പോലെ തന്നെ കീഴാറ്റൂരിലെ വയലുകളിലൂടെ തന്നെ കടന്നുപോകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം വന്നതിന് പിന്നാലെയാണ് സമരസമിതി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ദേശീയ പാത അതോറിറ്റി പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം ചൊവ്വാഴ്ച്ച പുറപ്പെടുവിച്ചിരുന്നു. രേഖകളുമായി ഭൂവുവുടമകള്‍ ഹാജരാവാനും നിര്‍ദേശമുണ്ട്. ഇതോടെ വയലില്‍ കൂടി ബൈപ്പാസ് നിര്‍മിക്കാനുള്ള ഉത്തരവ് മരവിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം വെറുംവാക്കായി.

ദേശീയപാതാ അധികൃതര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് നേരത്തെ തീരുമാനിച്ച 3ഡി അലൈന്‍മെന്റ് തന്നെ തുടരുമെന്നറിയിച്ചിരിക്കുന്നത്. തളിപ്പറമ്പ് കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ദേശീയപാത അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു. പാത നിശ്ചയിച്ചിരുന്ന 3ഡി അലൈന്‍മെന്റ് വിജ്ഞാപനം താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു.

കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതയുടെ ബെപ്പാസ് പണിയരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി നിര്‍ദേശിച്ചിരിന്നു. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ മുതല്‍ കുപ്പം വരെയുള്ള ബൈപ്പാസിനായാണ് കീഴാറ്റൂരില്‍ വയല്‍ നികത്തി സ്ഥലം എടുക്കാന്‍ തീരുമാനിച്ചിരുന്നത്.

കൃഷിക്കും പ്രദേശവാസികളുടെ മറ്റ് ജീവിതോപാധികള്‍ക്കും നാശനഷ്ടങ്ങളുണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യവും പരിഹരിക്കപ്പെടേണ്ടതുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഫലഭൂയിഷ്ടമായ കൃഷിഭൂമിയിലെ 100 മീറ്ററോളം പാതക്കായി ഏറ്റെടുത്താല്‍ ബാക്കി ഭൂമി തരിശായി മാറും. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മറ്റ് സംഘടനകളും മുന്നോട്ട് വച്ച ബദല്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് പുതിയ അലൈന്‍മെന്റ് തയ്യാറാക്കാമെന്നായിരുന്നു റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചത്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി കുപ്പം- കീഴാറ്റൂര്‍-കൂവോട്-കുറ്റിക്കോള്‍ എന്നിവിടങ്ങളിലായി 5.7 കിലോമീറ്ററിലാണ് തളിപ്പറമ്പ് ബൈപ്പാസ്. കീഴാറ്റൂരിലെ വയല്‍ നഷ്ടപ്പെടുത്തി ബൈപ്പാസ് വേണ്ടെന്ന ആവശ്യവുമായി വയല്‍ക്കിളികള്‍ നടത്തിയ സമരം രണ്ട് വര്‍ഷത്തോളം നീണ്ടിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018