Keralam

വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച് പ്രസംഗം; ബിജെപി ജില്ലാ നേതാവ് ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റില്‍  

വയക്കല്‍ സോമന്‍ 
വയക്കല്‍ സോമന്‍ 

വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ. വയക്കല്‍ സോമന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ പുനലൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് പൊലീസ് സോമനെ പിടികൂടിയത്. എംഎല്‍എ അയിഷാ പോറ്റിയുടെ പരാതിയില്‍ കേസെടുത്തതിനേത്തുടര്‍ന്ന് ഇയാള്‍ പത്തുദിവസമായി ഒളിവിലായിരുന്നു.

വനിതാ എംഎല്‍എമാരായ അയിഷാ പോറ്റി, വീണാ ജോര്‍ജ്, പ്രതിഭാ ഹരി എന്നിവര്‍ക്കെതിരെ സോമന്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സോമന്റെ വിവാദപ്രസംഗം.

കൊട്ടാരക്കര നഗരത്തില്‍ നടന്ന ദേശീയപാത ഉപരോധത്തിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, കൊട്ടാരക്കര എസ്‌ഐ മനോജ്, എംഎല്‍എ കെ ബി ഗണേഷ് കുമാര്‍, ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ക്കെതിരെയും സോമന്‍ മോശംപദപ്രയോഗങ്ങള്‍ നടത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018