Keralam

ശബരിമല സുവര്‍ണാവസരം മുതലാക്കാനായില്ല; ബിജെപി നേതൃയോഗത്തില്‍ പൊട്ടിത്തെറി; ശ്രീധരന്‍ പിള്ളയുടെ നിലപാട് മാറ്റങ്ങള്‍ ദോഷം ചെയ്തു  

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ശ്രീധരന്‍ പിള്ളയുടെ മാറിമാറി വന്ന നിലപാടുകളും സമരത്തിന്റെ രീതി മാറ്റവും പാര്‍ട്ടിയുടെ ജനപിന്തുണ നഷ്ടപ്പെടുത്തിയെന്ന് ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനം. സമരത്തില്‍ പാര്‍ട്ടിക്ക് പിന്തുണ ലഭിച്ചപ്പോള്‍ ഇപ്പോഴത്തെ നിലപാട് മാറ്റം രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്നും സെക്രട്ടറിയേറ്റ് സമരം ചര്‍ച്ച ചെയ്യുന്നതിനായി കോഴിക്കോട് വിളിച്ചു അടിയന്തര നേതൃയോഗത്തില്‍ വിമര്‍ശനമുണ്ടായി.

നാമജപപ്രതിഷേധ സമരത്തിലൂടെ ആളെക്കൂട്ടാന്‍ കഴിഞ്ഞെങ്കലും ഇപ്പോഴത്തെ നിലപാട് മാറ്റം അതിന് തിരിച്ചടിയാകുമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളളയുടെ നിലപാടിനെതിരെ പാലക്കാട്, തിരുവനന്തപുരം, ജില്ലാ അദ്ധ്യക്ഷന്മാര്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ വി മുരളീരന്‍ എംപിയുടെ പ്രസ്താവനക്കെതിരെയും നേതൃയോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി.

യുവമോര്‍ച്ച വേദിയിലെ പ്രസംഗം എഫ്ബിയിലൂടെ ലൈവ് നല്‍കുമെന്ന് അറിയിച്ചിട്ടും ശ്രീധരന്‍പിളളയുടെ 'സുവര്‍ണാവസര' പ്രസ്താവന പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. കെ സുരേന്ദ്രന്‍ ഇപ്പോഴും ജയിലില്‍ തുടരുമ്പോള്‍ സമരം മയപ്പെടുത്തിയത് ശരിയായില്ല. തന്ത്രിക്ക് നിയമോപദേശം നല്‍കിയെന്ന് പറയുന്ന സംസ്ഥാന അധ്യക്ഷന്‍ ഒരു അഭിഭാഷകനായി പോലും സുരേന്ദ്രന് വേണ്ടി രംഗത്തിറങ്ങിയില്ലെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയത പുറത്തു വരുന്ന തരത്തിലായിരുന്നു നേതൃയോഗത്തിലെ വിമര്‍ശനങ്ങള്‍.

ശബരിമല സമരത്തിന് തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ബിജെപി നേതാക്കള്‍ അട്ടിമറിച്ചെന്ന് ആര്‍എസ്എസ്സിനും പരാതിയുണ്ട്. മാസപൂജ, ചിത്തിര ആട്ടവിശേഷ സമയത്ത് സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ബിജെപി ആര്‍എസ്എസ് നേതൃത്വം കെ സുരേന്ദ്രന്റെ അറസ്റ്റോടെ പിന്നോട്ട് പോയെന്നും ആക്ഷേപമുണ്ട്.

ശബരിമല സമരം ഒത്തുതീര്‍പ്പാക്കാന്‍ ആത്മാഭിമാനമുളള ഒരു ബിജപി പ്രവര്‍ത്തകനും അനുവദിക്കില്ലെന്നായിരുന്നു വി മുരളീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വി മുരളീധര വിഭാഗം യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

അതിനിടെ ബിജെപി സമരം ശക്തിപെടുത്താനാണ് തീരുമാനിച്ചതെന്നും ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ എല്ലാ ഇടപെടലുകളും പൂങ്കാവനത്തിന് പുറത്തായിരുന്നുവെന്നും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പറഞ്ഞു. സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സുപ്രീം കോടതി വിധിക്കെതിരായ സമരം സന്നിധാനത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയാണെന്നാണ് കഴിഞ്ഞ ദിവസം ശ്രീധരന്‍പിളള അറിയിച്ചത്.തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങും. 15 ദിവസത്തേക്കാണ് നിരാഹാര സമരം. ആദ്യ ഘട്ടത്തില്‍ എഎന്‍ രാധാകൃഷ്ണനാണ് നിരാഹാരമിരിക്കുക എന്നും ബിജെപി അറിയിച്ചിരുന്നു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി നേതാവ് കെ സുരേന്ദ്രനെതിരായ കേസ് റദ്ദാക്കുന്നത് ഉള്‍പ്പെടെ നാല് ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഓരോ ദിവസത്തെയും സമരത്തിന്റെ ഉത്തരവാദിത്തം ഓരോ ജില്ലകള്‍ക്കാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018