Keralam

ബ്രൂവറി വിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍; നിയമപോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല

സംസ്ഥാനത്ത് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുന്‍പ് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ചെന്നിത്തല ഗവര്‍ണറെ നേരിട്ട് കണ്ട് അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയ സാഹചര്യത്തില്‍ ഗവര്‍ണറും അന്വേഷണം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ക്രമവിരുദ്ധമായി അനുമതി നല്‍കിയെന്നും കോടതി ഇടപെട്ട് നേരിട്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.

അനുമതി നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി റദ്ദാക്കിയിരുന്നെങ്കിലും അഴിമതി നടത്താനുള്ള ശ്രമം അവിടെയുണ്ടെന്നും അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും ചെന്നിത്തല പറഞ്ഞു. നിയമഭേദഗതി കൊണ്ടുവരുന്നതിന് മുന്‍പാണ് ബ്രൂവറികള്‍ക്ക് അനുതി നല്‍കിയത് എന്നതിനാല്‍ കേസിന് നിയമസാധ്യത ഇപ്പോഴുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം പത്താം തീയതിയിലേക്ക് മാറ്റി.

ബ്രൂവറികള്‍ക്കും ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കും നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയ നടപടികളില്‍ ഒരു തെറ്റുമില്ലെന്നും എന്നാല്‍ വിവാദം ഒഴിവാക്കാനാണ് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയ നടപടി റദ്ദാക്കിയതെന്നും പിണറായി പറഞ്ഞിരുന്നു.

ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ പിന്നെ സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. അഴിമതി ആരോപണം ഉയര്‍ത്തിയ ചെന്നിത്തല എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനോടും മുഖ്യമന്ത്രിയോടും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. ആദ്യമെല്ലാം ഇരുവരും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ പുച്ഛിച്ചുതള്ളി. എന്നാല്‍ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ച് ചെന്നിത്തല നിലപാടില്‍ ഉറച്ചുനിന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018