Keralam

കവിത എസ് കലേഷ് മോഷ്ടിച്ചതാണെന്ന് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചു; തെളിവ് പുറത്തുവിട്ട് ദീപാ നിശാന്ത്  

എം ജെ ശ്രീചിത്രന്‍ 
എം ജെ ശ്രീചിത്രന്‍ 

കവിതാ മോഷണ വിവാദത്തില്‍ മാപ്പു പറഞ്ഞ് ഉരുണ്ടുകളിക്കുന്ന സാംസ്‌കാരിക പ്രഭാഷകന്‍ എം ജെ ശ്രീചിത്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കവിത തന്റേത് തന്നെയാണെന്നും കവിയായ എസ് കലേഷാണ് മോഷ്ടാവെന്നും ശ്രീചിത്രന്‍ അധ്യാപികയായ ദീപ നിശാന്തിനോട് വാട്സാപ്പ് ചാറ്റില്‍ പറയുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്തുവന്നത്.

ശ്രീചിത്രന്‍ കലേഷിനോട് മാപ്പ് പറഞ്ഞ ഫേസ്ബുക്ക് സ്റ്റാറ്റസിലും കവിത സ്വയം തിരുത്തിയതാണെന്നോ, തന്റേതാണെന്നോ പറഞ്ഞതായി വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ശ്രീചിത്രനുമായുളള സംഭാഷണത്തിന്റെ വാട്‌സാപ്പ് ചാറ്റുകള്‍ ദീപ നിശാന്ത് ന്യൂസ്റപ്റ്റിന് നല്‍കിയത്. എസ് കലേഷിന്റെ കവിത ദീപ മോഷ്ടിച്ചെന്ന വാര്‍ത്ത പുറത്തുവന്ന വ്യാഴാഴ്ച്ച രാത്രിയിലെ സംഭാഷണങ്ങളാണ് സ്‌ക്രീന്‍ ഷോട്ടിലുളളത്.

കവിത എസ് കലേഷിന്റേതാണോ എന്ന ദീപയുടെ ചോദ്യത്തിന് ശ്രീചിത്രന്റെ മറുപടികള്‍

“ഈ പ്രശ്‌നം മുമ്പ് സംസാരിച്ച് തീര്‍ത്തതാണ്. ഈ കവിത എപ്പോള്‍ എഴുതിയതാണെന്നും, എങ്ങനെ എഴുതിയതാണെന്നും ഏറ്റവും കൃത്യമായി അറിയാവുന്ന ആള്‍ ദീപയാണ്. കലേഷിന്റെ പേരില്‍ ഈ കവിത വന്ന ശേഷമുണ്ടായ പ്രശ്‌നങ്ങളൊക്കെ 2017ലെ സംഭവങ്ങള്‍ ആണ്. അതുവലിയ പ്രശ്‌നം ഒക്കെ ആയിരുന്നു. വളരെ വ്യക്തിപരമായ അനുഭവങ്ങളും അതില്‍ ഉണ്ടായി.”

.....................................................................................................

ഞാന്‍ എഴുതിയ പലതും ഇങ്ങനെ കയില്‍ നിന്നുപോയി. ഒരു കാലത്ത് ഒരുപാട് വിഗ്രഹങ്ങള്‍ തകര്‍ന്നു. ഈ കാലത്തില്‍ അങ്ങനെ എന്തെല്ലാം സംഭവിച്ചു. പഴയകാലം തന്നെ മറക്കാന്‍ ശ്രമിക്കുന്നു. അന്നത്തെ നന്മകളും തിന്മകളും അടക്കം. സാരമില്ല. ദീപ അത് ആരുടേതെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സാരമില്ല. വേറൊരു കവിക്കും/കവിതയ്ക്കും ഈ പ്രശ്‌നമുണ്ടായി. 'അര്‍ദ്ധരാത്രി' എന്ന എന്റെ കവിത 'ശ്രീജിത്ത് അരിയല്ലൂരിന്റെ' പേരില്‍ വന്നു.”

ഞാന്‍ മോഷ്ടിച്ചെന്നല്ലേ കരുതൂ. ഞാനെന്താണ് വേണ്ടതെന്ന് ദീപ നിശാന്ത് ശ്രീചിത്രനോട് ചോദിക്കുന്നതും സ്‌ക്രീന്‍ ഷോട്ടിലുണ്ട്.

കവിത എസ് കലേഷ് മോഷ്ടിച്ചതാണെന്ന് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചു; തെളിവ് പുറത്തുവിട്ട് ദീപാ നിശാന്ത്  
കവിത എസ് കലേഷ് മോഷ്ടിച്ചതാണെന്ന് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചു; തെളിവ് പുറത്തുവിട്ട് ദീപാ നിശാന്ത്  

എസ് കലേഷ് 2011ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചന ദീപ നിശാന്തിന്റേതായി എകെപിസിടിഎ (കോളേജ് അദ്ധ്യാപകരുടെ സംഘടന) മാഗസിനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കവിതാവിവാദത്തിന് തുടക്കമാകുന്നത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്ത് വരികയായിരുന്നു.

കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണെന്നും ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും കലേഷ് വ്യക്തമാക്കി. വരികള്‍ വികലമാക്കി വെട്ടിമുറിച്ചൂ. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ തന്റെ വരികള്‍ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് പ്രതികരിക്കുന്നത്. ദീപ നിശാന്ത് വിളിച്ചിരുന്നൂ, പക്ഷേ അവരോട് ഈ അവസരത്തില്‍ സംസാരിക്കാന്‍ തോന്നിയില്ലെന്നും കലേഷ് പറഞ്ഞിരുന്നു.

എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഡിയല്ല താനെന്നായിരുന്നു തൃശ്ശൂര്‍ ശ്രീകേരളവര്‍മ്മകോളേജ് മലയാളം അദ്ധ്യാപികയായ മലയാളം അദ്ധ്യാപികയായ ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. പലരും വ്യക്തിഹത്യ നടത്താന്‍ ആരോപണം ഉപയോഗിക്കുകയാണ്. ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ വ്യക്തമാക്കിയിരുന്നു.

ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാന്‍ എസ് കലേഷിന്റെ കവിത 'പകര്‍ത്തിയെഴുതി' നല്‍കിയത് താന്‍ അല്ലെന്നായിരുന്നു സാംസ്‌ക്കാരിക പ്രഭാഷകനായ ശ്രീചിത്രന്റെ ആദ്യ പ്രതികരണം. തനിക്ക് ഒന്നും അറിയില്ലെന്നും സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും ശ്രീചിത്രന്‍ പറഞ്ഞു. ഒരാളുടെ കവിത വേറൊയൊരാള്‍ക്ക് പകര്‍ത്തിയെഴുതിക്കൊടുക്കുന്ന ഒരാളല്ല താന്‍. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആയതിനാല്‍ വ്യക്തിഹത്യ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ശ്രീചിത്രന്‍ പറഞ്ഞിരുന്നു.

കവിതാ മോഷണ വിവാദത്തില്‍ തന്റെ പേര് വരുന്നത് വിചിത്രമാണെന്നും യാതൊരു പങ്കുമില്ലെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ശ്രീചിത്രന്‍ ഇന്ന് നിലപാട് മാറ്റ് രംഗത്തെത്തി. കൂട്ടുപ്രതി താനെന്ന് ഏറ്റുപറഞ്ഞും മാപ്പ് പറഞ്ഞും എം ജെ ശ്രീചിത്രന്‍ ഫെയ്‌സ്ബുക്കിലെത്തി. കവിതകള്‍ നേരത്തെ പലര്‍ക്കും അയച്ചുകൊടുത്തിരുന്നതായി വ്യക്തമാക്കുന്ന ശ്രീചിത്രന്‍ കലേഷിനോട് മാപ്പ് പറയുകയും ചെയ്തു. ഇന്നലെ വരെ കവിതാ മോഷണ വിവാദത്തില്‍ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിച്ച ശ്രീചിത്രന്‍ പുരോഗമന കേരളവും മുന്നോട്ടുള്ള ചരിത്രവും താന്‍ അവസാനിച്ചാലും യാത്ര തുടരുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018