Keralam

ശബരിമലയിലെ നിയന്ത്രണങ്ങള്‍ വരുമാനത്തെ ബാധിച്ചു, ബാരിക്കേഡുകള്‍ നീക്കണം; പൊലീസിനും വനംവകുപ്പിനും എതിരെ ദേവസ്വം ബോര്‍ഡ്   

ശബരിമല അവലോകന യോഗത്തില്‍ പൊലീസിനും വനംവകുപ്പിനും എതിരെ ദേവസ്വം ബോര്‍ഡ്. പൊലീസ് നിയന്ത്രണം വരുമാനത്തെ ബാധിക്കുന്നുവെന്നും സന്നിധാനത്തെ ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ മൂലം പ്ലാസ്റ്റിക് കവറിലെ ബിസ്‌കറ്റ്, ശീതള പാനീയം എന്നിവ വില്‍ക്കാന്‍ കഴിയുന്നില്ലെന്നും ദേവസ്വം കമ്മീഷണര്‍ എന്‍ വാസു ചൂണ്ടിക്കാട്ടി.

വാവര് നടയിലും മഹാകാണിക്കയ്ക്ക് മുന്നിലും ബാരിക്കേഡ് ഏര്‍പ്പെടുത്തിയത് വിശ്വാസികള്‍ക്ക് തടസ്സമുണ്ടാക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് പരാതി ഉന്നയിച്ചു.

കാണിക്കയ്ക്ക് പുറമേ ദേവസ്വം ബോര്‍ഡിന്റെ വരുമാന മാര്‍ഗം അപ്പവും അരവണയുമാണ്. അത് തടയുന്ന രീതിയിലേക്കുള്ള നിയന്ത്രണങ്ങളും മറ്റുമുണ്ടാകരുതെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മഹാകാണിക്കയ്ക്ക് മുന്നിലുള്ള വടം നീക്കി വിശ്വാസികള്‍ക്ക് കടന്നുവരാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിരുന്നു. എന്നാല്‍ ബാരിക്കേഡ് പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്നാണ് ദേവസ്വത്തിന്റെ നിലപാട്.

പ്ലാസിറ്റിക്ക് കവറിലുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും വില്‍ക്കരുതെന്ന് കാട്ടി വനംവകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് കൊടുത്തിരുന്നു. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ആദ്യഘട്ടത്തില്‍ 2000, രണ്ടാം ഘട്ടം 5000 രൂപയും പിഴയും ചുമത്തുമെന്നായിരുന്നു നോട്ടീസ്. മൂന്നാം ഘട്ടത്തില്‍ കടകള്‍ തന്നെ അടച്ചുപൂട്ടുമെന്നായിരുന്നു വനംവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

ഇതിന് എതിരെ വ്യാപാരികള്‍ സര്‍ക്കാരിനെ സമീപിക്കുന്ന സാഹചര്യം നിലവില്‍ വന്നതോടെയാണ് ദേവസ്വം ബോര്‍ഡ് ഈ ആവശ്യവും ഉന്നയിച്ചിരിക്കുന്നത്. വ്യാപാരികള്‍ തന്നെ ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് തങ്ങള്‍ക്ക് കൈമാറുമെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.

ഇന്നത്തെ അവലോകന യോഗത്തിന് മുമ്പായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. പൊലീസിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നാണ് ചര്‍ച്ചയില്‍ ഉന്നയിച്ച പ്രധാന വിഷയം. പത്തനംതിട്ട ജില്ലാ കളക്ടറും ഐജിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

രാവിലെ എട്ട് മണിക്ക് സന്നിധാനത്തെ പൊലീസിന്റെ ഉന്നതതല യോഗവും ചേര്‍ന്നിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായാണ് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018