Keralam

അധികമുള്ള ജീവനക്കാരെ പിരിച്ചുവിടണം, സൗജന്യ പാസും കണ്‍സെഷനും നിര്‍ത്തലാക്കണം; കെഎസ്ആര്‍ടിസി പ്രതിസന്ധിയിലെന്ന് ടോമിന്‍ ജെ തച്ചങ്കരി   

സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നും കോടികളുടെ കുടിശികയാണുള്ളതെന്നും വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട്. സൗജന്യ യാത്രകള്‍ അവസാനിപ്പിച്ചാല്‍ പ്രതിവര്‍ഷം 64 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.

കെഎസ്ആര്‍ടിസിയുടെ സൗജന്യ പാസുകളും കണ്‍സെഷനുകളും നിര്‍ത്തലാക്കണമെന്നും അല്ലെങ്കില്‍ തുല്യമായ തുക നല്‍കണമെന്നും എംഡി ടോമിന്‍ തച്ചങ്കരി. ആവശ്യത്തിലധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നും കോടികളുടെ കുടിശികയാണുള്ളതെന്നും വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട്.

എംഡിയായതിന് ശേഷം ബോര്‍ഡിനുണ്ടാക്കിയ ലാഭവും തച്ചങ്കി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സൗജന്യ യാത്ര അവസാനിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മറ്റുപല കാറ്റഗറിയില്‍പ്പെട്ടവര്‍ക്കും സൗജന്യ പാസ് അനുവദിച്ചിട്ടുണ്ട്. ഇതും നിര്‍ത്തലാക്കണമെന്നും അല്ലാത്തപക്ഷം തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും തച്ചങ്കരി പറയുന്നു.

സൗജന്യ യാത്രകള്‍ അവസാനിപ്പിച്ചാല്‍ പ്രതിവര്‍ഷം 64 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.

പൊതുമേഖല സ്ഥാപനമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ചില സാമൂഹ്യ ബാധ്യതകളുണ്ട്. പാസുകള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടത് ഉടനടി അങ്ങനെ ചെയ്യുമെന്ന വിശ്വാസത്തിലല്ല. മറിച്ച് നമുക്ക് അതിന് പകരമായ തുക ലഭിക്കണം. ഇങ്ങനെയുള്ള അധിക ചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമേ ശമ്പളം കൊടുക്കാന്‍ സാധിച്ചിട്ടുള്ളൂ. മാസം അവസാനം കൃത്യമായി ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍.   
ടോമിന്‍ തച്ചങ്കരി

കുട്ടികളെ ബുദ്ധിമുട്ടിക്കാനുള്ള നിര്‍ദ്ദേശമല്ലിതെന്നും ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും തച്ചങ്കരി പറഞ്ഞു.

കെഎസ്ആര്‍ടിസിക്ക് മാത്രമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കില്ലെന്നും കണക്കുകള്‍ പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 1500 കോടി രൂപ നഷ്ടത്തില്‍ കെഎസ്ആര്‍ടിസി ഓടുന്നതിന്റെ കാരണമെന്താണ് എന്ന് ബോധിപ്പിക്കാനുള്ള റിപ്പോര്‍ട്ട് കൂടിയാണിതെന്ന് തച്ചങ്കരി വ്യക്തമാക്കി.

കടം വാങ്ങി പുതിയ ബസ് വാങ്ങാന്‍ അനുവദിക്കേണ്ടെന്നും കേടായ 1400 ബസുകള്‍ നന്നാക്കാന്‍ സര്‍ക്കാര്‍ പണം അനുവദിക്കണമെന്നും ആവശ്യമുണ്ട്.

8000 ത്തില്‍ അധികം വരുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയോ തുല്യമായ ജോലിയോ തുകയോ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്.

നിലവില്‍ കെഎസ്ആര്‍ടിസിയുടെ വര്‍ക്ക്‌ഷോപ്പുകളില്‍ പകുതിയിലധികവും പ്രവര്‍ത്തിക്കുന്നില്ല. അതുമൂലം ബോര്‍ഡിന് വലിയ നഷ്ടമാണുണ്ടാകുന്നതെന്നും മെക്കാനിക്കല്‍ ജോലികള്‍ പുറംകരാറിന് നല്‍കണമെന്നും തച്ചങ്കരി പറഞ്ഞു. ഡയറക്ടര്‍മാരായി പ്രൊഫഷണല്‍സിനെ നിയമിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കാമെന്ന നിര്‍ദ്ദേശവും എംഡി മുന്നോട്ട് വെയ്ക്കുന്നു. സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ റൂട്ട് അടക്കം ഏറ്റെടുക്കാമെന്നും ബസുടമകള്‍ക്ക് കിലോമീറ്ററിന് 15 രൂപ നിരക്കില്‍ വാടക നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയായാള്‍ കോര്‍പ്പറേഷന്റെ നഷ്ടം നികത്താമെന്നും തച്ചങ്കരി പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018