Keralam

തിരുകേശ പ്രദര്‍ശനം ആരംഭിച്ച് വര്‍ഷങ്ങള്‍, തബര്‍റുകിന്റെ വെളളവും നല്‍കുന്നു, പണം വാങ്ങിയെന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കാന്തപുരം

മര്‍കസില്‍ തിരുകേശ പ്രദര്‍ശനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി എന്നാല്‍ അതിന്റെ പേരില്‍ ഇന്നുവരെ ഒരൊറ്റ രൂപയും വാങ്ങിയിട്ടില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍. എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മര്‍കസില്‍ തിരുകേശ പ്രദര്‍ശനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. അന്ന് മുതല്‍ ജനങ്ങള്‍ അത് കാണാന്‍ വരുന്നു. വിശ്വാസികള്‍ക്ക് തബര്‍റുകിന്റെ വെളളവും നല്‍കുന്നു. എന്നാല്‍ ഇന്നുവരെ അതിന്റെ പേരില്‍ ഒരൊറ്റ രൂപയും ഒരാളില്‍ നിന്നും വാങ്ങിയിട്ടില്ല. ഇനി വാങ്ങാനും ഉദ്ദേശിക്കുന്നില്ല. പണം വാങ്ങിയതായി തെളിയിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില ചാനലുകള്‍ക്ക് വേറെ പണിയൊന്നുമില്ല. കളളപ്രചാരണങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണവര്‍. നല്ല നിലയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ധാരാളം പേരുണ്ട്. അവര്‍ക്ക് ഇത്തരക്കാര്‍ പേരുദോഷം വരുത്തരുത്. നവമാധ്യമങ്ങള്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപകാരപ്രദമാണ്. എന്നാല്‍ ഇതുവഴി ആവശ്യമുളളതും ഇല്ലാത്തതും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം.

വേണ്ടാത്തത് പ്രചരിപ്പിക്കരുതെന്ന പോലെ തന്നെ ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിക്കുകയും ചെയ്യരുത്. പ്രവാചകരുടെ ജീവിതം പഠിച്ചവര്‍ക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന പ്രചാരണം നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018