Keralam

‘ബെഹ്‌റയുടെ ഡിജിപി സ്ഥാനം ഇസ്രത് ജഹാന്‍ കേസില്‍ മോഡിയെയും അമിത്ഷായെയും രക്ഷിച്ചതിന്റെ പ്രത്യുപകാരം’; ഫയല്‍ താന്‍ കണ്ടതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ 

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്രമോഡിയെ രക്ഷിച്ചിനുള്ള പ്രത്യുപകാരമാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ ഡിജിപി പദവിയെന്ന് കെപിസിസി പ്രസിണ്ടന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന പൊലീസ് മേധാവിയാക്കിയത് മോഡിയുടെ നിര്‍ദേശ പ്രകാരമാണെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് മുല്ലപ്പള്ളി പറഞ്ഞു.

ഇസ്രത്ത് ജഹാന്‍ കേസില്‍ മോഡിയേയും അമിത് ഷായേയും രക്ഷിക്കാന്‍ ബഹ്‌റ ശ്രമിച്ചു. ഇത് സബന്ധിച്ച ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ താന്‍ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ നാട്ടില്‍ നടന്ന ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപമായ ഗുജറാത്ത് കലാപം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്നത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കൂട്ടു പ്രതികളായിട്ടുള്ള ഒരുപാട് കേസുകള്‍ ഉണ്ടായിരുന്നു. അന്ന് നാഷണല്‍ ഇന്‍വെസ്റ്റിക്കേഷന്‍ ഏജന്‍സിയുടെ ഒരു ഉദ്യോഗസ്ഥനായിരുന്നു ബഹ്‌റ. നരേന്ദ്രമോഡിയേയും അമിത് ഷായേയും വെള്ള പൂശാന്‍വേണ്ടി ആ മനുഷ്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞങ്ങള്‍ക്കോക്കെ തന്നെ വിസ്മയം ഉണ്ടാക്കിയ റിപ്പോര്‍ട്ടാണ്.  
മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷണത്തെകുറിച്ച് ബഹ്‌റ വ്യക്തമാക്കണം. എന്‍ഐഎയില്‍ നിന്ന് അവധിയെടുത്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതെന്തിനെന്ന് പറയണം. ഇസ്രത്ത് ജഹാന്‍ കേസില്‍ രക്ഷിച്ചതിനുള്ള പ്രത്യു പകാരമാണ് നരേന്ദ്രമോഡി സംസ്ഥാനത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ബഹ്‌റയെ പൊലീസ് മേധാവിയാക്കി ഫയല്‍ ഒപ്പിടിവിപ്പിച്ചത്. മോഡിയ്ക്കും പിണറായി വിജയനും ഇടയിലുള്ള പാലമാണ് ബഹ്‌റയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018