Keralam

ശബരിമല: മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗം ഇന്ന്; എന്‍എസ്എസ് പങ്കെടുക്കില്ല; കോര്‍ കമ്മിറ്റി കൂടി തീരുമാനിക്കുമെന്ന് വെള്ളാപ്പള്ളി   

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകള്‍ ഒന്നിച്ചുനില്‍ക്കണമെന്നാവസ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗം ഇന്ന്. എന്‍എസ്എസ്, എസ്എന്‍ഡിപിയോഗം, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനകള്‍ക്കാണ് യോഗത്തില്‍ ക്ഷണം. എന്നാല്‍ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കണമോയെന്ന കാര്യം കോര്‍ കമ്മിറ്റി കൂടി തീരുമാനിക്കുമെന്ന് വെള്ളാപ്പള്ളി അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ട്' എന്ന ചര്‍ച്ചയില്‍ സംസാരിക്കുവേയാണ് അദ്ദേഹം കേരളത്തെ പഴയകാലത്തേക്ക് തിരിച്ച് കൊണ്ടുപോകുന്ന ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ടതും അതിനായി നവോത്ഥാനപാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാമെന്നുമറിയിച്ചത്.

നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും നവോത്ഥാന മൂല്യങ്ങള്‍ കവര്‍ന്നുകൂടെന്ന് ചിന്തിക്കുന്നവരും ഒന്നിച്ചുനിന്ന് രംഗത്ത് വരേണ്ട സമയമാണ്. സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കാന്‍ തയ്യാറാണ്. ഒരു യോഗം നമുക്ക് വിളിച്ചുകൂട്ടാം. എല്ലാവരുമായി ആലോചിച്ച് കൊണ്ട് എങ്ങനെ ഇടപെടാമെന്ന് തീരുമാനിക്കാം.
പിണറായി വിജയന്‍

സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന തീരുമാനത്തിലുറച്ചു തന്നെ സര്‍ക്കാര്‍ നിലകൊള്ളുമ്പോള്‍ എന്‍എസ്എസ് ഇപ്പോഴും സ്ത്രീപ്രവേശന വിധിക്ക് എതിരെ തന്നെയാണ് നിലകൊള്ളുന്നത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കും നിരോധനാജ്ഞക്കുമെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

അതേസമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്നായിരുന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018