Keralam

മാപ്പ് വേണ്ട, മറുപടി വേണം, ആരാണ് എന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചത്? ദീപ നിശാന്തിനോടും ശ്രീചിത്രനോടും എസ് കലേഷ്

കവിതാ മോഷണവിവാദത്തില്‍ മാപ്പ് പറയുകയല്ല വേണ്ടതെന്നും തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയില്‍ ഉപേക്ഷിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും കവി എസ് കലേഷ്. കവിതാ മോഷണ വിവാദത്തിലെ പ്രതികളായ അധ്യാപിക ദീപാനിശാന്ത്, സാംസ്‌കാരിക പ്രഭാഷകന്‍ എം.ജെ ശ്രീചിത്രന്‍ എന്നിവര്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് കലേഷിന്റെ ചോദ്യം. മോഷണ വിവാദത്തില്‍ ദീപ നിശാന്ത് ഇന്നലെയും ശ്രീചിത്രന്‍ ഇന്നും കലേഷിനോട് മാപ്പ് പറയുന്നതായി എഫ്ബിയിലൂടെ അറിയിച്ചിരുന്നു.

കവിതാ മോഷണത്തിലെ കൂട്ടുപ്രതി താനെന്ന് ഏറ്റുപറഞ്ഞും മാപ്പ് പറഞ്ഞും സാംസ്‌കാരിക പ്രഭാഷകനായ എം.ജെ ശ്രീചിത്രന്‍ ഇന്ന് ഫേസ്ബുക്കിലൂടെ എത്തിയതിന് പിന്നാലെയാണ് കലേഷിന്റെ പ്രതികരണം. സുഹൃത്തേ, മാപ്പ് വേണ്ട, മറുപടി മതി. അതാണ് താന്‍ അര്‍ഹിക്കുന്നതെന്നും കലേഷ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

രണ്ട് ദിവസം നീണ്ടുനിന്ന വിവാദങ്ങള്‍ക്ക് ഒടുവിലാണ് ശ്രീചിത്രന്‍ ഇന്നലെ പറഞ്ഞതെല്ലാം വിഴുങ്ങി ഇന്ന് ഫേസ്ബുക്ക് സ്റ്റാറ്റസുമായി രംഗത്ത് എത്തിയത്. കവിതകള്‍ നേരത്തെ പലര്‍ക്കും അയച്ചുകൊടുത്തിരുന്നതായി വ്യക്തമാക്കുന്ന ശ്രീചിത്രന്‍ കലേഷിനോട് മാപ്പ് പറയുകയും ചെയ്യുന്നു. ഇന്നലെ വരെ കവിതാ മോഷണ വിവാദത്തില്‍ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിച്ച ശ്രീചിത്രന്‍ പുരോഗമന കേരളവും മുന്നോട്ടുള്ള ചരിത്രവും താന്‍ അവസാനിച്ചാലും യാത്ര തുടരുമെന്നും സ്റ്റാറ്റസില്‍ പറയുന്നുണ്ട്.

കവി എസ് കലേഷിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം

ആരാണ് എന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചത്? സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനര്‍ഹിക്കുന്നു.

കലേഷിന്റെ വിഷമത്തോളം പ്രധാനമല്ല ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലടക്കം ഒന്നും. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മറുപടിയുമില്ലാത്തത് കലേഷിന്റെ മുന്നിലുമാണ്. എത്ര ഒറ്റപ്പെട്ടാലും അവശേഷിക്കുന്ന പ്രിവിലേജുകള്‍ക്ക് മുന്നില്‍ നിന്നു കൊണ്ട് കലേഷിന്റെ കവിതയെക്കുറിച്ച് എന്നെപ്പോലൊരാള്‍ സംസാരിക്കുന്നതിലും വലിയ അശ്ലീലവും വയലന്‍സും വേറെയില്ല എന്ന രാഷ്ട്രീയബോദ്ധ്യം എനിക്കുണ്ട്. അതു കൊണ്ട്, ഈ സാഹചര്യത്തിലേക്ക് താങ്കളുടെ കവിത എത്തിച്ചേരുമെന്നറിഞ്ഞില്ലെങ്കിലും, കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും കലേഷിനോട് മാപ്പു പറയുന്നു
ശ്രീചിത്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്

എസ് കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നില്‍ സാംസ്‌കാരിക പ്രഭാഷനായ എം ജെ ശ്രീചിത്രന്‍ ആണെന്ന് ന്യൂസ് റെപ്റ്റ് പുറത്തുവിട്ട വാര്‍ത്തയെ ദീപാ നിശാന്ത് തന്നെ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ശ്രീചിത്രന്‍ എഴുതിയതാണെന്ന പേരില്‍ തനിക്ക് ആ കവിത നല്‍കുകയായിരുന്നുവെന്നും തന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയുമായിരുന്നുവെന്നും ദീപ വ്യക്തമാക്കിയിരുന്നു.

കലേഷ് 2011ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിടിഎ മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്ത് വരികയായിരുന്നു.

കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണ്.ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിരുന്നതാണ്. വരികള്‍ വികലമാക്കി വെട്ടിമുറിച്ചൂ. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നുവെന്നും കലേഷ് പറഞ്ഞിരുന്നു.

എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഡിയല്ല താനെന്നായിരുന്നു ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. പലരും വ്യക്തിഹത്യ നടത്താന്‍ ആരോപണം ഉപയോഗിക്കുകയാണ്. ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ വ്യക്തമാക്കിയിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018