Keralam

ശബരിമല: വീണ്ടും മലക്കംമറിഞ്ഞ് ബിജെപി; നിലയ്ക്കലില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ ലംഘിക്കും; മുഖ്യമന്ത്രി അടക്കമുളളവരെ തടയും; അമിത് ഷാ കേരളത്തിലേക്ക്

ശബരിമല സമരവേദി മാറ്റിയതിനെ ബിജെപിക്കുളളില്‍ കലഹവും വിമര്‍ശനവും തുടരുന്നതിനിടെ വീണ്ടും സമരവുമായി രംഗത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അടക്കമുളള കേന്ദ്രനേതാക്കളെ രംഗത്തിറക്കി സമരം വീണ്ടും ശക്തമാക്കാനാണ് ബിജെപി തീരുമാനമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിസംബര്‍ 15ന് മുമ്പ് തന്നെ അമിത് ഷാ ശബരിമല സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ എത്തിയേക്കും. ഇത് കൂടാതെ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും മറ്റ് മന്ത്രിമാരെയും തെരുവില്‍ തടഞ്ഞ് കരിങ്കൊടി കാണിക്കാനും നിലയ്ക്കലില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും നിരോധനാജ്ഞ ലംഘിക്കാനും ബിജെപി തീരുമാനിച്ചെന്നാണ് വിവരം. രണ്ടാഴ്ചയിലേറെയായി ജയിലില്‍ കിടക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനായും സമരം ശക്തമാക്കുമെന്നാണ് അറിയുന്നത്.

ശബരിമലയില്‍ നിന്ന് ബിജെപി സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നുവെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളള വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങും. 15 ദിവസത്തേക്കാണ് നിരാഹാര സമരം. ആദ്യ ഘട്ടത്തില്‍ എഎന്‍ രാധാകൃഷ്ണനാണ് നിരാഹാരമിരിക്കുക.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി നേതാവ് കെ സുരേന്ദ്രനെതിരായ കേസ് റദ്ദാക്കുക എന്നിങ്ങനെ നാല് ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓരോ ദിവസത്തെയും സമരത്തിന്റെ ഉത്തരവാദിത്തം ഓരോ ജില്ലകള്‍ക്കാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ബിജെപിയില്‍ കലഹം രൂക്ഷമാകുകയായിരുന്നു.

ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ എംപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ യുവതി പ്രവേശനമല്ല സമരത്തിന്റെ കാരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയാകാമെന്നും പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018