വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മകനുവേണ്ടി സഹായം അഭ്യര്‍ഥിച്ച് നടി സേതുലക്ഷ്മി. പത്തു വര്‍ഷത്തിലേറെയായി മകന് കിഷോര്‍ ചികിത്സയിലാണെന്നും വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് ഇനി ഏക പോംവഴിയെന്നും സേതുലക്ഷ്മിയമ്മ പറയുന്നു. എന്നാല്‍ അതിന് വേണ്ട ഭാരിച്ച ചെലവ് താങ്ങാന്‍ തനിക്കാവുന്നില്ലെന്നും മകന്റെ ജീവന് നിലനിര്‍ത്താന്‍ സുമനസുകളുടെ സഹായം ആവശ്യമാണെന്നും സേതുലക്ഷ്മിയമ്മ അഭ്യര്‍ഥിക്കുന്നു.
രണ്ട് കുഞ്ഞുങ്ങളാണ് അവന്. മൂത്തകുട്ടിക്ക് പതിമൂന്ന് വയസേ ആയിട്ടുള്ളൂ. രണ്ടാമത്തേതിന് പന്ത്രണ്ടും. വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മുതല്‍ അവന് മരിച്ചുപോകുമോ എന്ന ഭയമാണ്. അവന് ജീവിക്കണമെന്ന് വലിയ ആഗ്രഹമാണ്. ‘അമ്മേ ഒരഞ്ച് വര്‍ഷം കൂടിയെങ്കിലും എനിക്ക് ജീവിക്കണം. എന്റെ മോന് ഒരു പതിനെട്ട് വയസെങ്കിലും ആയിരുന്നെങ്കില്‍ എനിക്ക് സങ്കടമില്ലായിരുന്നു’ എന്നാണ് അവന് പറയുന്നത്.സേതുലക്ഷ്മി
മിമിക്രി കലാകാരനായ കിഷോറിന് പത്തു വര്‍ഷത്തോളമായി ചികിത്സയിലാണ്. മകന്റെ ചികിത്സാ ചെലവുകള്‍ കണ്ടെത്താന്‍ കൂടിയാണ് സേതുലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നത്. നാടക വേദികളില്‍ നിന്നുമാണ് ചലച്ചിത്ര ലോകത്തെത്തിയ സേതുലക്ഷ്മിയമ്മയുടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓള്‍ഡ് ആര് യു എന്നീ ചിത്രങ്ങള്‍ മികച്ച അഭിപ്രായം നേടിയിരുന്നു.