Keralam

‘ഒരു സമുദായ നേതാവ്, രാജാവ്, തന്ത്രി എന്നിവര്‍ ചേര്‍ന്നപ്പോള്‍ സംസ്ഥാനം കുട്ടിച്ചോറായി’; വിമര്‍ശനം കടുപ്പിച്ച് വീണ്ടും വെളളാപ്പളളി 

ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂന്ന് പേര്‍ ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്നാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ഒരു സമുദായ നേതാവും തന്ത്രിയും രാജാവും ചേര്‍ന്നപ്പോള്‍ സംസ്ഥാനം കുട്ടിച്ചോറായെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു. ഇത് ഭക്തിയല്ല, വിഭക്തിയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീപ്രവേശനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കണമോ എന്നത് കോര്‍കമ്മറ്റി കൂടി തീരുമാനിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചതെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്.

ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാജാവും തന്ത്രിയും ഒരു സമുദായവുമാണെന്ന് മുമ്പും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപിയും എസ്എന്‍ഡിപിയും ഒരുമിച്ച് നില്‍ക്കുമെന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയും അദ്ദേഹം തള്ളിയിരുന്നു.

എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെങ്കിലും സമരത്തിനില്ല. ശബരിമല വിധിയില്‍ എസ്എന്‍ഡിപി റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമമാണ് ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചനസമരം ആഗ്രഹിക്കുന്നവര്‍ നടത്തുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018