Keralam

‘എന്‍എസ്എസിന്റെ തെറ്റിദ്ധാരണ മാറ്റും’; ചെന്നിത്തല ശശികലയുടെ മൂത്ത ചേട്ടനാണെന്ന് ദേവസ്വം മന്ത്രി  

കടകംപള്ളി സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാര്‍ അത് മാറ്റുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതി പ്രവേശനവിധി വാങ്ങിയത് സര്‍ക്കാരല്ല. ശബരിമലയില്‍ ബിജെപിയുടെ ചാനലാണ് ഭീകരത സൃഷ്ടിക്കുന്നത്. അല്ലാതെ മറ്റ് പ്രശ്‌നങ്ങളില്ലെന്നും ദേവസ്വം മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ക്ഷേത്രങ്ങള്‍ കൈക്കലാക്കാന്‍ ശ്രമം നടക്കുകയാണ്. ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ ഇതിന്റെ ഭാഗമാണ്.   
കടകംപള്ളി സുരേന്ദ്രന്‍  

ബിജെപി സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ സമരങ്ങള്‍ നടക്കേണ്ടത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ തന്നെയാണ്. വാവര് നടയിലും നടപ്പന്തലിലും പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിട്ടില്ല. പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. നിരോധനാജ്ഞ പിന്‍വലിക്കേണ്ട സമയത്ത് പിന്‍വലിക്കുമെന്നും കടകം പള്ളി കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയും തീവ്ര ഹിന്ദുത്വ പ്രഭാഷകയുമായ കെ പി ശശികലയുടെ മൂത്ത ചേട്ടനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയ സൗകര്യങ്ങളേക്കുറിച്ച് പ്രതിപക്ഷ നേതാവ് ലോകത്തോട് കള്ളം പറയുകയാണെന്ന് കടകംപള്ളി പറഞ്ഞു. നിജസ്ഥിതി മനസിലാക്കാന്‍ പ്രതിപക്ഷനേതാവിനെ ക്ഷണിക്കുന്നു. ഒപ്പം താനും വരാം. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സൗകര്യങ്ങളേക്കുറിച്ച് പരാതികളില്ല. പ്രളയത്തിന് ശേഷം അധികസൗകര്യം ഒരുക്കിയിട്ടുണ്ട്. പമ്പയിലെ മണല്‍ നീക്കാനുള്ള തീരുമാനമെടുക്കാന്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. ദേവസ്വത്തിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന് ശശികല വ്യാജപ്രചാരണം നടത്തുകയാണെന്നും കടകംപള്ളി വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. രാവിലെ ശബരിമല തന്ത്രി കണ്ഠര് രാജീവരരുമായും മേല്‍ശാന്തിയുമായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018