Keralam

നിലയ്ക്കലില്‍ നിരോധനാജ്ഞാ ലംഘനം, ചെങ്ങന്നൂരില്‍ വഴി തടയല്‍; കൈവിട്ട സമരം തിരിച്ചുപിടിക്കാന്‍ ബിജെപി; സ്ഥിതിഗതികള്‍ പഠിക്കാന്‍ കേന്ദ്ര സംഘവും ഇന്നെത്തും

ശബരിമലയിലെ വിഷയത്തില്‍ വീണ്ടും സമരം ശക്തിപ്പെടുത്താനുള്ള ബിജെപി നീക്കങ്ങള്‍ക്ക് ഇന്നു തുടക്കം. കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വഴി തടഞ്ഞാണ് ഇന്ന് മുതല്‍ പ്രതിഷേധം നടത്തുക.

ഇതിന്റെ തുടക്കമായി ഭാഗമായി ഇന്ന് രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി പ്രവര്‍ത്തകര്‍ തടയും.

പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളേജിലേക്കും ബിജെപി മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്നുമറിയിച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും ഉന്നയിച്ചാണ് വഴി തടയല്‍ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ, ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന് ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കൂടാതെ, സമരം ശക്തമാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്ന എംപിമാരുടെ നാലംഗ സംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്.. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയാധ്യക്ഷന്‍ വിനോദ് സോംകാര്‍ എംപി, പ്രഹ്ലാദ് ജോഷി എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരാണ് സംഘത്തിലുള്ളത്.

ബിജെപി കോര്‍ കമ്മറ്റി അംഗങ്ങള്‍, ശബരിമല കര്‍മ്മ സമിതി ശബരിമല തന്ത്രി, പന്തളം മുന്‍രാജകുടുംബം പ്രതിനിധി എന്നിവരെയെല്ലാം കണ്ട് കേരളത്തിലെ അവസ്ഥ വിലയിരുത്താമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലായ കെ സുരേന്ദ്രനെയും സംഘം സന്ദര്‍ശിച്ചേക്കും.

കെ സുരേന്ദ്രന്റെ അറസ്റ്റോടെ സമരം തണുത്തുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നതും ശ്രീധരന്‍ പിള്ളയുടെ നിലപാട് മാറ്റങ്ങളും പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം ദേശീയ നേതാക്കളെ രംഗത്തിറക്കിയിരിക്കുന്നത്.

അതേസമയം ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ചേരും. ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് യോഗം ചേരുന്നത്. ഈ സീസണിലെ ശബരിമല തീര്‍ത്ഥാടനത്തിന് സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയും, തല്‍സമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമാണ് ഹൈക്കോടതി ഈ സമിതിക്ക് നല്‍കിയത്. നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഏകോപിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018