Keralam

ചെങ്ങന്നൂരില്‍ പ്രസംഗിക്കുന്നതിനിടെ ശരണംവിളിയുമായി ബിജെപി; മണ്ഡലകാലമല്ലേ, വിളിച്ചോട്ടേയെന്ന് മുഖ്യമന്ത്രി  

മുഖ്യമന്ത്രി
മുഖ്യമന്ത്രി

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കിടെ ബിജെപി പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പ്രതിഷേധവുമായെത്തിയതിനേത്തുടര്‍ന്ന് അഞ്ച് വനിതകള്‍ ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇവര്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഈ സീസണില്‍ എല്ലാവരും വിളിക്കുന്നതല്ലേ സ്വാമി ശരണമെന്നായിരുന്നു ഇതിനേക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഈ കാലത്ത് എല്ലാവരും വിളിക്കുന്നതല്ലേ സ്വാമി ശരണം. മണ്ഡല-മകരവിളക്ക് സീസണില്‍ എവിടെയുമുണ്ടാകാം അയ്യപ്പവിളികള്‍. ചിലര്‍ പരിപാടി തുടങ്ങുമ്പോള്‍ തന്നെ സ്വാമി ശരണം എന്ന് പറഞ്ഞാണ് ആരംഭിക്കുക.   
മുഖ്യമന്ത്രി  

ഇന്നലെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നവോത്ഥാനകാലത്തിന്റെ നിരവധി സംഘടനകളാണ് പങ്കെടുത്തത്. 190 പേരെ വിളിച്ചു. 170 പേര്‍ പങ്കെടുത്തു. അതില്‍ അധികപേരും തുടങ്ങിയത് സ്വാമിശരണം വിളിച്ചാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ കെടുതി നേരിട്ട സ്ഥലങ്ങളിലൊന്നായ ചെങ്ങന്നൂരില്‍ പ്രസംഗിക്കുന്നതിനിടെ പുനര്‍നിര്‍മ്മാണത്തേക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രളയത്തില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികള്‍ക്ക് വായ്പാസഹായം അഭ്യര്‍ത്ഥിച്ച സര്‍ക്കാരിനോട് വാണിജ്യബാങ്കുകള്‍ മുഖം തിരിച്ചെന്ന് പിണറായി പറഞ്ഞു. വീടും റോഡുകളും പാലങ്ങളും നിര്‍മ്മിക്കേണ്ടത് ദുരന്തങ്ങളെ അതിജീവിക്കേണ്ട തരത്തിലായിരക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ചെങ്ങന്നൂര്‍ പ്രസംഗത്തില്‍ നിന്ന്

ചെറുകിട വ്യാപാരികളുടെ കടകള്‍ പൂര്‍ണ്ണമായും പ്രളയമെടുത്തിട്ടുണ്ട്. അവരുടെ ജീവനമാര്‍ഗമാണ് അടഞ്ഞുപോയത്. ഇനിയത് പുനരാരംഭിക്കണമെങ്കില്‍ ചെറിയ സഹായം വേണം. സര്‍ക്കാര്‍ ബാങ്കുകളെ വിളിച്ചുകൂട്ടി തീരുമാനിച്ചു. പത്ത് ലക്ഷം രൂപയുടെ വായ്പ കൊടുക്കണം ഇവര്‍ക്ക്. ചിലര്‍ ബാങ്ക് ഇടപാടുള്ളവരാണ്. ആ കാര്യത്തില്‍ വലിയ പ്രതികരണം നമ്മുടെ നാട്ടിലെ വാണിജ്യബാങ്കുകളില്‍ നിന്നുണ്ടായില്ലെന്ന ദു:ഖകരമായ ഒരു അനുഭവം നമുക്കുണ്ട്. ഇവിടെ എല്ലാം നഷ്ടപ്പെട്ട മേഖലകളില്‍ പുനര്‍നിര്‍മ്മാണം ഏത് തരത്തില്‍ വേണം. നമ്മള്‍ ഇനി വീട് നിര്‍മ്മിക്കേണ്ടത് ഇനിയൊരു ദുരന്തമുണ്ടായാല്‍ തകരാത്ത രീതിയിലാകണം. റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇനിയൊരു പ്രളയമുണ്ടായാല്‍ തകരാന്‍ പാടില്ല. പാലങ്ങള്‍ പ്രളയത്തെ അതിജീവിക്കാന്‍ ശേഷിയുള്ളതായിരിക്കണം. കാലാനുസൃതമായ മാറ്റങ്ങളോടെയായിരിക്കണം പുനര്‍നിര്‍മ്മാണം എന്ന് നാം തീരുമാനിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സമയബന്ധിതമായി പുനര്‍നിര്‍മ്മാണപ്രവര്‍ത്തനം നടത്താനാണ് സര്‍ക്കാര്‍ തയ്യാറായത്. ഇവിടെ നമ്മള്‍ കാണേണ്ട കാര്യം നമ്മുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഭീമമായ സംഖ്യയാണ് വേണ്ടത്. കാരണം നഷ്ടം ഭീമമായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണ ഏജന്‍സി പറയുന്നത് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്. എന്നാല്‍ അത് പൂര്‍ണ്ണമായ കണക്കല്ല. ഇവിടെ വന്ന മറ്റുചില നഷ്ടങ്ങളുണ്ട് അതിലേക്ക് അവര്‍ പോയിട്ടില്ല.

പരിപാടിക്കായി വരുന്നതിനിടെ ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വെച്ച് മുഖ്യമന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കെ സുരേന്ദ്രന്റെ അറസ്റ്റിനെ തുടര്‍ന്നാണ് ബിജെപിയുടെ പ്രതിഷേധം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018