Keralam

ആചാരസംരക്ഷണം അഞ്ചാം കാര്യം മാത്രം!; ശബരിമല തുടര്‍ സമരത്തിന്റെ പ്രധാന മുദ്രാവാക്യം കണ്ടെത്താന്‍ ബിജെപിയുടെ കഠിനയാത്ര  

പി എസ്‌ ശ്രീധരന്‍ പിള്ള
പി എസ്‌ ശ്രീധരന്‍ പിള്ള
അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

ശബരിമലയില്‍ കോടതി വിധി നടപ്പാക്കുന്നതിനെതിരെ ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്താന്‍ പോകുന്ന നിരാഹാര സമരത്തിന്റെ മുദ്രാവാക്യങ്ങളില്‍ ആചാരസംരക്ഷണമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ സ്ഥാനം ഏറ്റവും ഒടുവില്‍. അഞ്ച് മുദ്രാവാക്യങ്ങളുമായാണ് ബിജെപിയുടെ സമരം. ഇതില്‍ പ്രധാന ആവശ്യം പൊലീസ് നടപടികള്‍ പിന്‍വലിക്കുക എന്നതായി മാറി.

കോടതി വിധി വന്നയുടനെയായിരുന്നു ബിജെപി അതിനെതിരെ സമരം പ്രഖ്യാപിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ യുവതികളെ തടയുകയും ചെയ്തു. 52 വയസ്സ് പിന്നിട്ട തൃശൂര്‍ സ്വദേശിനെ സ്വദേശിനിയെ ആക്രമിച്ചതിന്റെ പേരിലാണ് കെ സുരേന്ദ്രന്‍ ഇപ്പോള്‍ ജാമ്യമില്ലാതെ ജയിലില്‍ കിടക്കുന്നത്. ശബരിമലയില്‍നിന്ന് പിന്‍വാങ്ങി സെക്രട്ടേറിയറ്റിലേക്ക് സമരം മാറ്റുമ്പോള്‍ പ്രധാന ആവശ്യം പിന്‍നിരയിലേക്ക് തള്ളി മറ്റുള്ളവ മുന്നിലെത്തുകയാണ്. സംഘപരിവാര്‍ സംഘടനകളും ബിജെപിയും സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കുന്നത് ചെറുക്കാന്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ മാറ്റണമെന്നതായി ഇപ്പോഴത്തെ പ്രധാന ആവശ്യം.

ശബരിമല സമരത്തില്‍ പലതവണ മലക്കം മറിഞ്ഞതിലൂടെ ബിജെപിക്ക് തിരിച്ചടിയുണ്ടായതായ അഭിപ്രായം പാര്‍ട്ടി നേതാക്കളില്‍ തന്നെയുണ്ട്. ഇതേ ചൊല്ലി നേതാക്കള്‍ പരസ്യവിമര്‍ശനവും നടത്തി. ശ്രീധരന്‍ പിള്ളയുടെ വ്യത്യസ്ത നിലപാടുകളിലൂടെയും പലനേതാക്കള്‍ പലരീതിയില്‍ അഭിപ്രായം പറഞ്ഞതിലൂടെയും നേരത്തെ പ്രതീക്ഷിച്ചിരുന്ന 'സുവര്‍ണാവസരം' കൈവിടുമെന്ന അവസ്ഥയിലാണ് ബിജെപി. സമരം ദീര്‍ഘകാലം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നതായതോടെയാണ് ശബരിമലയില്‍നിന്ന് പിന്മാറി സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. വേദി മാറിയതിനൊപ്പം മുദ്രാവാക്യത്തിന്റെ പ്രാധാന്യവും മാറിയെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.

ശബരിമലയിലെ ബിജെപി പ്രതിഷേധം യുവതീ പ്രവേശനത്തിന് എതിരല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. സമരം കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കുകയുണ്ടായി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുന്നതാണ് പ്രശ്നമെന്ന് അദ്ദേഹം അന്ന് തന്നെ നിലപാട് മാറ്റുകയും ചെയ്തിരുന്നു.

അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം പോസ്റ്ററില്‍ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. പ്രധാനപ്പെട്ടതായി ഒരു മുദ്രാവാക്യവും പോസ്റ്ററില്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുമില്ല. മുദ്രാവാക്യങ്ങള്‍ എല്ലാം ഒരേ വലിപ്പത്തിലും അക്ഷരത്തിലും ആണുള്ളത്. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പി എസ് ശ്രീധരന്‍പിള്ളയുടേയും എ എന്‍ രാധാകൃഷ്ണന്റേയും ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററുള്ളത്.

പോസ്റ്ററില്‍ ബിജെപി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ക്രമത്തില്‍

  1. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണ്ണമായും പിന്‍വലിക്കുക.
  2. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുളള അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കളളക്കേസുകള്‍ പിന്‍വലിക്കുക
  3. ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക
  4. ശബരിമലയിലെ അയ്യപ്പഭക്തന്‍മാര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
  5. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക.

നാളെയാണ് ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റേതാണ് ആദ്യ ഊഴം.

ബിജെപിയുടെ ശബരിമല തുടര്‍സമരപോസ്റ്റര്‍ 
ബിജെപിയുടെ ശബരിമല തുടര്‍സമരപോസ്റ്റര്‍ 

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയാണ് സമരം എന്ന് ശ്രീധരന്‍ പിള്ള നിലപാടെടുത്തപ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വരൂ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന നടത്തിയിരുന്നു. സമരം ശബരിമലയില്‍ നിന്ന് തലസ്ഥാനത്തേക്ക് മാറ്റിയതിനെ മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018