Keralam

പ്രളയത്തെ തുടര്‍ന്ന് വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ കുറച്ചു: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വിലകുറയും; അധികവരുമാനം 230 കോടിയെന്ന് റിപ്പോര്‍ട്ട് 

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വിലകുറയും. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍പ് എക്സൈസ് തീരുവ കൂട്ടിയതിന്റെ കാലാവധി അവസാനിക്കുന്നതോട് കൂടെയാണ് വില കുറയുക. അര ശതമാനം മുതല്‍ 3.5 ശതമാനം വരെയായിരുന്നു എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നത്.

പ്രളയക്കെടുതി നേരിടുന്നതിനായി പണം കണ്ടെത്താനായി കേരളത്തിന്റെ പൊതുഖജനാവിലേക്കുള്ള പ്രധാന വരുമാന മാര്‍ഗമായ മദ്യവില്‍പനയില്‍ തീരുവ വര്‍ധിപ്പിച്ചതിലൂടെ 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ച തുക ഏകദേശം സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയെന്നാണ് കണക്കുകൂട്ടുന്നത്.

പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നായിരുന്നു മദ്യത്തിന്റെ എക്സൈസ് തീരുവ കൂട്ടാന്‍ തീരുമാനമെടുത്തത്. അന്നത്തെ തീരുമാനപ്രകാരം നവംബര്‍ 30 വരെയായിരുന്നു തീരുവയുടെ വര്‍ധനവിന്റെ കാലാവധി. അത് അവസാനിച്ചതിനെ തുടര്‍ന്നാണ് പുതുക്കിയ വിലക്കുറവ് ഇന്നു മുതല്‍ പ്രാഭല്യത്തില്‍ വരുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018