Keralam

‘സസ്‌പെന്‍ഷനും പരിപാടിയും പാര്‍ട്ടി വക’; നടപടിക്ക് ശേഷവും വേദികളില്‍ ശശി സജീവം; ഒപ്പം സിപിഐഎം നേതാക്കളും

ഭരണസമിതിയില്‍ നിലവില്‍ ഔദ്യോഗിക സ്ഥാനമൊന്നുമില്ലാത്ത ശശിയെ പങ്കെടുപ്പിച്ചതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പുന്നയിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് ശശിയെ പങ്കെടുപ്പിച്ചത്.

വനിതാ ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡന പരാതിയില്‍ സംഘടനാ നടപടിക്ക് ശേഷവും സിപിഐഎം വേദികളില്‍ പികെ ശശി സജീവം. സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിന് ശേഷമാണ് ശശിയെ അധ്യക്ഷനാക്കി പാര്‍ട്ടി പരിപാടി സംഘടിപ്പിച്ചത്. ചെര്‍പ്പുളശേരി സഹകരണ ആശുപത്രിയുടെ ആഘോഷപരിപാടിയില്‍ ശശിക്കൊപ്പം പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയും നേതാക്കളും പങ്കെടുത്തിരുന്നു.

എന്നാല്‍ ഏരിയാ സെക്രട്ടറിയും ആശുപത്രി മുന്‍ ചെയര്‍മാനും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.

സിപിഐഎം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രിക്ക് മികച്ച സേവനത്തിനുള്ള അവാര്‍ഡ് ലഭിച്ചതിന്റെ ആഘോഷത്തിന് പികെ ശശിയെ അധ്യക്ഷനാക്കിയാണ് പാര്‍ട്ടി പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ഭരണസമിതിയില്‍ നിലവില്‍ ഔദ്യോഗിക സ്ഥാനമൊന്നുമില്ലാത്ത ശശിയെ പങ്കെടുപ്പിച്ചതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പുന്നയിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് ശശിയെ പങ്കെടുപ്പിച്ചത്. സ്ഥലം എംഎല്‍എ എന്ന നിലക്ക് മാത്രമാണ് ശശിയുമായി വേദി പങ്കിട്ടതെന്നും ഇതിനെ സംഘടനാ നടപടിയുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്നുമാണ് ജില്ല നേതൃത്വത്തിന്റെ നിലപാട്.

എന്നാല്‍ ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെബി സുഭാഷും, ആശുപത്രിയുടെ സ്ഥാപക ചെയര്‍മാനും ജില്ലാ കമ്മറ്റി അംഗവുമായ പികെ സുധാകരനും ചടങ്ങില്‍ നിന്നും വിട്ടു നിന്നു.

പികെ ശശിക്ക് എതിരെയുള്ള തന്റെ പരാതി അന്വേഷണ കമ്മീഷനും പാര്‍ട്ടിയും ഗൗരവത്തോടെ കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതിന് പിന്നാലെയാണ് ഇയാളുമായി നേതാക്കള്‍ വേദി പങ്കിട്ടത്.

എന്നാല്‍ പരാതിക്കാരി ഹാജരാകാന്‍ തയ്യാറാകുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പി കെ ശശി എംഎല്‍എയ്ക്കെതിരെയുളള പീഡനപരാതി പൊലീസിന് കൈമാറാത്തത് വിചിത്രമാണ്. ആറ് മാസം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതുകൊണ്ട് കാര്യമില്ല.

കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ഡിജിപിയില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ രേഖ ശര്‍മ്മ വ്യക്തമാക്കിയിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018