Keralam

കവിതാ മോഷണ വിവാദം: തൃശൂരിലെ ജനാഭിമാന സംഗമത്തില്‍ നിന്ന് ദീപ നിശാന്തിനെയും എം.ജെ ശ്രീചിത്രനെയും ഒഴിവാക്കി; നടപടി വിവാദത്തെ തുടര്‍ന്നെന്ന് സംഘാടകര്‍

കവിതാ മോഷണ വിവാദത്തില്‍ കുറ്റക്കാരെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് തൃശൂര്‍ കേരള വര്‍മ്മ കോളെജ് അധ്യാപിക ദീപാ നിശാന്ത്, സാംസ്‌കാരിക പ്രഭാഷകന്‍ എം. ജെ ശ്രീചിത്രന്‍ എന്നിവരെ പൊതുപരിപാടിയില്‍ നിന്ന് ഒഴിവാക്കി.

തൃശൂരില്‍ ഡിസംബര്‍ നാലാം തിയതി ചൊവ്വാഴ്ച നടത്താനിരുന്ന നമ്മള്‍ ‘ഭരണഘടനയ്‌ക്കൊപ്പം, ജനാഭിമാന സംഗമ’മെന്ന പരിപാടിയില്‍ നിന്നാണ് ഇരുവരെയും ഒഴിവാക്കിയത്. കവിതാ മോഷണ വിവാദത്തില്‍ ഇരുവരും കുറ്റം സമ്മതിച്ച് മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്ന് സംഘാടക സമിതി അറിയിച്ചു.സ്വാമി അഗ്നിവേശാണ് പരിപാടിയുടെ ഉദ്ഘാടകന്‍.

സുനില്‍ പി ഇളയിടം, ശാരദക്കുട്ടി, കെഇഎന്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് പ്രമുഖര്‍. നേരത്തെ കൊടുങ്ങല്ലൂരില്‍ ഡിസംബര്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഭരണഘടനാ സംഗമത്തില്‍ നിന്നും ശ്രീചിത്രനെ ഒഴിവാക്കുന്നതായി സംഘാടകസമിതി കണ്‍വീനര്‍ അറിയിച്ചിരുന്നു. പരിപാടി മുന്‍ നിശ്ചയിച്ച പോലെ നടക്കുകയും ആ സമയത്ത് മാധ്യമപ്രവര്‍ത്തകയായ ഷാഹിന നഫീസ സംസാരിക്കുമെന്നും സമിതി കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.

എസ് കലേഷ് 2011ല്‍ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചന ദീപ നിശാന്തിന്റേതായി എകെപിസിടിഎ (കോളേജ് അദ്ധ്യാപകരുടെ സംഘടന) മാഗസിനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കവിതാവിവാദത്തിന് തുടക്കമാകുന്നത്. തൃശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കവി എസ് കലേഷ് രംഗത്ത് വരികയായിരുന്നു.

കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണെന്നും ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും കലേഷ് വ്യക്തമാക്കി. വരികള്‍ വികലമാക്കി വെട്ടിമുറിച്ചൂ. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ തന്റെ വരികള്‍ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും കലേഷ് പറഞ്ഞിരുന്നു.

എകെപിസിടിഎ ജേണല്‍ പോലെ ഒരു മാഗസിനില്‍ മോഷ്ടിച്ച കവിത കൊടുക്കാന്‍ മാത്രം വിഡ്ഢിയല്ല താനെന്നായിരുന്നു അദ്ധ്യാപികയായ ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. പലരും വ്യക്തിഹത്യ നടത്താന്‍ ആരോപണം ഉപയോഗിക്കുകയാണ്. ആരാണ് ആരോപണത്തിന് പിന്നിലെന്ന് അറിയാം. ചില വെളിപ്പെടുത്തലുകള്‍ മറ്റുപലരേയും ബാധിക്കും എന്നതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ദീപ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇതിന് പിന്നില്‍ സാംസ്‌കാരിക പ്രഭാഷകനായ ശ്രീചിത്രനാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതും ദീപ നിശാന്ത് അത് സ്ഥിരീകരിക്കുന്നതും.

ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാന്‍ എസ് കലേഷിന്റെ കവിത 'പകര്‍ത്തിയെഴുതി' നല്‍കിയത് താന്‍ അല്ലെന്നായിരുന്നു ശ്രീചിത്രന്റെ ഇതിനെക്കുറിച്ചുളള പ്രതികരണം. തനിക്ക് ഒന്നും അറിയില്ല. സംഭവത്തില്‍ യാതൊരു പങ്കുമില്ല. ഒരാളുടെ കവിത വേറൊയൊരാള്‍ക്ക് പകര്‍ത്തിയെഴുതിക്കൊടുക്കുന്ന ഒരാളല്ല താന്‍. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആയതിനാല്‍ വ്യക്തിഹത്യ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ശ്രീചിത്രന്‍ പറഞ്ഞിരുന്നു.

കവിതാ മോഷണ വിവാദത്തില്‍ തന്റെ പേര് വരുന്നത് വിചിത്രമാണെന്നും യാതൊരു പങ്കുമില്ലെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ശ്രീചിത്രന്‍ പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. കൂട്ടുപ്രതി താനെന്ന് ഏറ്റുപറഞ്ഞും കലേഷിനോട് മാപ്പ് പറഞ്ഞും ഫെയ്സ്ബുക്കിലൂടെ വിശദമാക്കിയ ശ്രീചിത്രന്‍ കവിതകള്‍ നേരത്തെ പലര്‍ക്കും അയച്ചുകൊടുത്തിരുന്നതായും പറഞ്ഞു. ദീപ നിശാന്തും കലേഷിനോട് നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പ് അല്ല വേണ്ടതെന്നും കവിത വികലമാക്കിയത് ആരാണെന്ന മറുപടിയാണ് കിട്ടേണ്ടതെന്നുമാണ് കലേഷിന്റെ നിലപാട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018