Keralam

വനിതാ മതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമെന്ന് ചെന്നിത്തല; സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്താന്‍ ശ്രമം

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തെ പിന്നിലേക്ക് തള്ളാനുള്ള നീക്കങ്ങള്‍ക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സര്‍ക്കാര്‍ ഒരുക്കുന്ന വനിതാമതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മനുഷ്യമതിലും മനുഷ്യചങ്ങലയുമെല്ലാം ഡിവൈഎഫ്‌ഐയുടെ പരിപാടിയായിട്ടാണ് ജനങ്ങള്‍ കണ്ടിട്ടുള്ളതെന്നും സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്താന്‍ സംഘടനകളെക്കൂടി വിളിച്ച് വരുത്തി ഇത്തരമൊരു നടപടി സ്വീകരിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വനിതാ മതില്‍ സിപിഐഎമ്മോ സിപിഐഎമ്മിന്റെ വനിതാ സംഘടനകളോ നടത്തുന്നതില്‍ തെറ്റില്ല. ഇവിടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയെ അടക്കം പങ്കെടുപ്പിച്ച് കൊണ്ട് ഇത് ഔദ്യോഗിക പരിപാടിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ പട്ടേലിന്റെ പ്രതിമ നിര്‍മിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ശ്രമിക്കുന്നത് പോലെയാണ് നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് നവോത്ഥാന പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നവോത്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും ദര്‍ശനങ്ങളെയും നിരാകരിച്ച് കൊണ്ട് മുഖ്യമന്ത്രി നടത്തുന്ന പരിശ്രമങ്ങള്‍ ഗുണത്തിനേക്കാള്‍ ദോഷം ചെയ്യും.
രമേശ് ചെന്നിത്തല

190 സമുദായിക സംഘടനകളെയാണ് സര്‍ക്കാര്‍ യോഗത്തിന് ക്ഷണിച്ചതെങ്കിലും 80 പേര്‍ മാത്രമാണ് വന്നതായിട്ടാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത്. സര്‍ക്കാര്‍ പറയുന്നത് അവരുടെയെല്ലാം പിന്തുണ ഉണ്ടെന്നാണ് എന്നാല്‍ അതില്‍ പലരും എതിരഭിപ്രായം രേഖപ്പെടുത്തി. യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയത്തില്‍ നിന്ന കരകയറാന്‍ പോലും പണമില്ലാതെ സംസ്ഥാനം കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യുന്നത് ശരിയായ നടപടിയല്ല. ക്ഷേത്രപ്രവേശന വാര്‍ഷികം സര്‍ക്കാര്‍ ഇതുവരെ ആഘോഷിച്ചിരുന്നില്ല, പക്ഷേ 82 വാര്‍ഷികം ആഘോഷിക്കാന്‍ ഏകദേശം ഒര കോടി രൂപയോളം സര്‍ക്കാര്‍ ചെലവഴിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018