Keralam

വൈക്കത്തഷ്ടമിക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ആര്‍എസ്എസ് മുഖ്യശിക്ഷക് ഉള്‍പ്പെടെ എട്ട് പേര്‍ പിടിയില്‍

കൊല്ലപ്പെട്ട ശ്യാംകുമാര്‍ 
കൊല്ലപ്പെട്ട ശ്യാംകുമാര്‍ 

വൈക്കത്തഷ്ടമിക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആര്‍എസ്എസ് സംഘം പിടിയില്‍. ആര്‍എസ്എസ് കണിച്ചേരി ശാഖ മുഖ്യശിക്ഷക് സേതുമാധവന്‍ അടക്കം എട്ട് പേരാണ് അറസ്റ്റിലായത്. സേതുമാധവന്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 10.30 നാണ് അക്രമമുണ്ടായത്.

വൈക്കം കുലശേഖരമംഗലം മേക്കര കരിയില്‍ ശശിയുടെ മകന്‍ ശ്യാംകുമാര്‍(24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് മേക്കര വെട്ടിത്തറയില്‍ നന്ദു(22)ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുലശേഖരമംഗലം വാഴേക്കാട് കറുപ്പശേരി ലിമീഷ്, കൊച്ചുമാതക്കറ സന്ദീപ്, കോലോത്ത് സുമിത്ത്, അഞ്ചുപറത്തറയില്‍ മനോജ്, കരിക്കാശ്ശേരി വിനീഷ്, വെള്ളൂര്‍ കരിപ്പള്ളി ബിജുമോന്‍, പുതുവേലി പുത്തന്‍കാലായില്‍ ബിജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

അഷ്ടമി നടക്കുന്നതിനിടയില്‍ വൈക്കം വലിയകവലയിലെ തട്ടുകടയില്‍ വെച്ച് വാക്കുതര്‍ക്കം നടന്നിരുന്നു. ഭക്ഷണം നല്‍കിയതില്‍ വേര്‍തിരിവുണ്ടായി എന്ന് പറഞ്ഞായിരുന്നു തര്‍ക്കം. വൈക്കം ബീച്ചില്‍ വെച്ച് വീണ്ടും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനിടക്കാണ് റോഡരികിലെ ജ്യൂസ്‌കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്ന കരിമ്പിന്‍തണ്ട് കൊണ്ട് ശ്യാമിന്റെ തലയ്ക്ക് അടിയേറ്റത്.

ഇവരുടെ കഞ്ചാവ് ഉപയോഗത്തെ മുമ്പൊരിക്കല്‍ ശ്യാം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമമെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

പരുക്ക്‌ ഗുരുതരമാണെന്ന് കണ്ട് അക്രമിസംഘം ഓടി രക്ഷപെടുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ശ്യാമിനെ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ശ്യാംകുമാര്‍ കുലശേഖരമംഗലം ടോളിലെ ഓട്ടോഡ്രൈവറും ഓട്ടോ ഡ്രൈവേഴ്‌സ് യൂബണിയന്‍ (സിഐടിയു) അംഗവുമാണ്. ഡിവൈഎഫ്‌ഐ മേക്കര യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018