Keralam

സര്‍ക്കാരിന്റേത് ജാതീയമായി ചേരിതിരിക്കാനുളള ശ്രമമെന്ന് എന്‍എസ്എസ്; സവര്‍ണനെയും അവര്‍ണനെയും വേര്‍തിരിക്കുന്നത് രാഷ്ട്രീയലക്ഷ്യം

ശബരിമല സമരങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍എസ്എസ്. യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍ അതിനെല്ലാം കാരണം സവര്‍ണരുടെ ആധിപത്യം ആണെന്ന് വരുത്തി തീര്‍ത്ത് ജാതീയമായി വേര്‍തിരിക്കാനുളള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിക്കുന്നു.

സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാരിന്റെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഒടുവില്‍ നവോത്ഥാനത്തിന്റെ പേരില്‍ സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്തു. ഇനിയും പ്രതിരോധം സൃഷ്ടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ സവര്‍ണനെന്നും അവര്‍ണനെന്നും ചേരിതിരിക്കുന്നത് ജാതീയമായ വിഭാഗീയത സൃഷ്ടിക്കാനെ ഉപകരിക്കൂ.

അതുവഴി ശബരിമല വിഷയത്തിന് പരിഹാരം കാണാമെന്നുളള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ആര്‍ക്കും മനസിലാകും. ഒരു ജനാധിപത്യ സര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണ് ഇതെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു.

അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണു നവോത്ഥാന പ്രവര്‍ത്തങ്ങളിലൂടെ നമ്മുടെ നാട്ടില്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സ്ത്രീപ്രവേശ വിഷയം ആചാരാനുഷ്ഠാനങ്ങളുടെയും ഈശ്വര വിശ്വാസത്തിന്റെയും പ്രശ്‌നമാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പോലും ബന്ദിയാക്കി, ചോദിച്ചുവാങ്ങിയ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണു നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ഈ സംഗമമെന്നു പറഞ്ഞാല്‍ തെറ്റുണ്ടോ?

ദേവസ്വം ബോര്‍ഡിനെ ബന്ദിയാക്കിയ സര്‍ക്കാര്‍ നിരീശ്വരവാദം നടപ്പാക്കുന്നു. വിശ്വാസികള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാമെന്ന വ്യാമോഹം തെറ്റാണെന്നും, നവോത്ഥാനവും യുവതീ പ്രവേശവും തമ്മില്‍ എന്തുബന്ധമാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിക്കുന്നു.

നവോത്ഥാന മൂല്യസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം നവോത്ഥാന, സാമൂഹിക സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ എന്‍.എസ്.എസ്. യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതിനുപിന്നാലെയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവന പുറത്തിറക്കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018