Keralam

കഥയുടെ പേരില്‍ പ്രമോദ് രാമന് ടെലഫോണ്‍ ഭീഷണി; ‘ഇന്ത്യാ പസില്‍’ ദേശസ്‌നേഹത്തെ മുറിവേല്‍പ്പിക്കുന്നുവെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ 

എഴുത്തുകാരനും മുതിര്‍ന്ന ടെലിവിഷന്‍ അവതാരകനുമായ പ്രമോദ് രാമന് സംഘപരിവാര്‍ അനുകൂലികളുടെ ഭീഷണി. സമകാലിക മലയാളം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യാ പസില്‍' എന്ന ചെറുകഥ വന്നതിന് ശേഷമാണ് ഭീഷണി.

ദേശസ്‌നേഹത്തെ മുറിവേല്‍പ്പിക്കുന്നതാണ് കഥയെന്ന് പറഞ്ഞ് ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പ്രമോദ് രാമന്‍ ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു.

ഇന്ത്യയുടെ ഭൂപടത്തെ നടി വിദ്യാബാലന്റെ ശരീരത്തോട് കഥാപാത്രമായ കുഞ്ഞു ഉപമിക്കുന്നത് എടുത്തുപറഞ്ഞായിരുന്നു ഭീഷണിയെന്നും പ്രമോദ് രാമന്‍ വ്യക്തമാക്കി.

സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ സര്‍ക്കാരിനെ, സംഘ്പരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നതാണ് പ്രമോദ് രാമന്റെ ഇന്ത്യാ പസില്‍ എന്ന കഥ. നിരവധി രാഷ്ട്രീയ വായനകള്‍ക്ക് സാധ്യതയുളള കഥാപരിസരവും കഥാപാത്രങ്ങളെയുമാണ് ഇന്ത്യാ പസിലിലൂടെ പ്രമോദ് രാമന്‍ ചിത്രീകരിച്ചിരിക്കുന്നത്.

കഥയിലെ പ്രധാന കഥാപാത്രങ്ങള്‍ മുസ്ലിം സ്വത്വത്തില്‍ പെടുന്നവരാണ്. ഇന്ത്യന്‍ ഭൂപടത്തിന്റെ മാതൃകയിലുളള പസില്‍ വെച്ച് കളിക്കുന്ന കുഞ്ഞു എന്ന് വിളിക്കുന്ന (കുഞ്ഞുമുഹമ്മദ്) മള്‍ട്ടിപ്പിള്‍ ഡിസോര്‍ഡറായ 17 വയസുളള കുട്ടി, കുഞ്ഞുവിനെ ശുശ്രൂഷിക്കാനായി നില്‍ക്കുന്ന ശോശ എന്ന യുവതി, കുഞ്ഞുവിന്റെ മാതാപിതാക്കളായ അമ്മു എന്നുവിളിപ്പേരുളള അസ്മാബി, കുട്ടികളുടെ ഡോക്ടറായ പിതാവ് ഡോ.കഫീല്‍ എന്നിവരിലൂടെ വികസിക്കുന്ന കഥ മോഡികാലത്തെ ഇന്ത്യയുടെ അവസ്ഥയെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ.കഫീല്‍ഖാന്റെ പേരിനോട് സാമ്യമുളളതാണ് കഥയിലെ ഡോ. കഫീല്‍. ഇന്ത്യയുടെ ഭൂപടത്തെ നടി വിദ്യാബാലന്റെ ശരീരത്തോട് കഥാപാത്രമായ കുഞ്ഞു ഉപമിക്കുന്നുണ്ട്. ഇതിനെതിരെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഭീഷണി രൂപത്തിലുളള ഫോണ്‍വിളി എത്തിയത്.

ഇന്ത്യയുടെ മാപ്പ് ഒരു നടിയുടെ ശരീരം പോലെ സങ്കല്‍പ്പിക്കുന്നത് ഞങ്ങളുടെ ദേശസ്‌നേഹത്തെയും ദേശാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് ഫോണ്‍ വിളിച്ച വ്യക്തി പറഞ്ഞത്. കഥയല്ലേ, കഥാപാത്രങ്ങളുടെ തോന്നലില്‍ അങ്ങനെ ഉണ്ടാകാമല്ലോ എന്ന് മറുപടിയും പറഞ്ഞു. സംഘപരിവാര്‍ പ്രവര്‍ത്തകനാണ് വിളിച്ചതെന്നാണ് വ്യക്തമായത്. കഥയുടെ നിരവധിയായ രാഷ്ട്രീയ വായനകളൊന്നും എഴുതുന്നേരം ആലോചിച്ചിരുന്നില്ല. സംഘ്പരിവാറുകാര്‍ക്ക് എന്തും ചെയ്യാമല്ലോ.
പ്രമോദ് രാമന്‍

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെയും എഴുത്തുകാരനെതിരെയും സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി ഉയര്‍ത്തിയത് സമീപകാലത്തായിരുന്നു. അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ എഴുത്തുകാരന്‍ എസ് ഹരീഷിനെതിരെ രംഗത്ത് വന്നത്.

കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്. തുടര്‍ന്ന് മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവല്‍ എസ് ഹരീഷ് ആഴ്ചപതിപ്പില്‍ നിന്നും പിന്‍വലിച്ചിരുന്നു.

സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്നും അഞ്ച് വര്‍ഷത്തെ പരിശ്രമമാണ് മീശയെന്നും രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ അടുത്തിടെ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിക്ക് വഴങ്ങി മാതൃഭൂമി മാനെജ്‌മെന്റ് അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവിനെ ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്നും നീക്കി. തുടര്‍ന്ന് കമല്‍ റാം സജീവ് മാതൃഭൂമിയില്‍ നിന്നും രാജിവെക്കുകയും ചെയ്തു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018