Keralam

ശബരിമല: ഹൈക്കോടതിയുടെ മേല്‍നോട്ട സമിതിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍; കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന് നിഗമനം

ശബരിമലയുടെ പൂര്‍ണ്ണ നിയന്ത്രണം മൂന്ന് അംഗ മേല്‍നോട്ട സമിതിയെ ഏല്‍പ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍. ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ കോടതിയില്‍ കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച കൊണ്ടുണ്ടായതാണെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതിയെ സമീപിക്കാനായി മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഹര്‍ജി അടുത്ത ആഴ്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കോടതിയില്‍ സര്‍ക്കാരിന്റെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനുള്ള പരമാധികാരം ബോധ്യപ്പെടുത്തനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. സര്‍ക്കാരിന്റെയും കോടതിയുടെയും അധികാര വ്യത്യാസങ്ങളും സര്‍ക്കാര്‍ ഉന്നയിക്കും

ഹൈക്കോടതി സമിതിയെ ചുമതലയേല്‍പ്പിക്കാന്‍ കാരണം കോടതിയില്‍ സര്‍ക്കാരിന് കാര്യങ്ങള്‍ കൃത്യമായി ധരിപ്പിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണെന്ന്‌ വിലയിരുത്തുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ശബരിമലയിലും പരിസരപ്രദശത്തും പൊലീസിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നല്‍കുന്ന ഉത്തരവുകള്‍ മാറ്റം വരുത്തുകയോ, കൂട്ടിച്ചേര്‍ക്കുകയോ വേണ്ട എന്നു വെയ്ക്കുകയോ ചെയ്യാമെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം തിരിച്ചടിച്ചതായും കരുതുന്നു.

അത് പോലെ തന്നെ അരവണ അപ്പം വിതരണ കേന്ദ്രങ്ങള്‍ രാത്രി അടച്ചിടുന്നതിനെപ്പറ്റിയും ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് വിരിവെയ്ക്കുന്നതിനായി ഒരുക്കിയ നിയന്ത്രണങ്ങളെപ്പറ്റിയും നോട്ടീസ് പുറത്തിറക്കിയതും പിന്നീട് പിന്‍വലിച്ചതും കോടതിയുടെ തീരുമാനത്തിന് കാരണമായതായി കണക്കാക്കുന്നു.

കഴിഞ്ഞ മാസം അവസാനമാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂര്‍ണ്ണ നിയന്ത്രണം റിട്ടയേഡ് ജസ്റ്റിസുമാരായ പി ആര്‍ രാമന്‍, എസ് സിരിജഗന്‍, എഡിജിപി ഹേമചന്ദ്രന്‍ എന്നിവരടങ്ങിയ നിരീക്ഷകസമിതിയെ ഏല്‍പ്പിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്. ശബരിമലയിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാനും വിശദമായ റിപ്പോര്‍ട്ട് ഇടവേളകളില്‍ സമര്‍പ്പിക്കാനും സമിതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ചേരുന്നുണ്ട്. ശബരിമല സന്ദര്‍ശിക്കുന്നത് അടക്കം നിര്‍ണായക കാര്യങ്ങളില്‍ യോഗത്തില്‍ സമിതി അംഗങ്ങള്‍ തീരുമാനമെടുക്കും. നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഏകോപിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018