Keralam

പൊലീസ് നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി നിരീക്ഷകസമിതി; ‘ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും’  

ജസ്റ്റിസ് പി ആര്‍ രാമന്‍ 
ജസ്റ്റിസ് പി ആര്‍ രാമന്‍ 

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷസമിതി. നിരോധനാജ്ഞയുള്‍പ്പെടെയുള്ള ഒരു പൊലീസ് നടപടികളിലും ഇടപെടില്ലെന്നും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുമെന്നും സമിതിയംഗം റിട്ടയേഡ് ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു. റിട്ടയേഡ് ജസ്റ്റിസുമാരായ പി ആര്‍ രാമന്‍, എസ് സിരിജഗന്‍, എഡിജിപി ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി നാളെ ശബരിമല സന്ദര്‍ശിക്കും.

ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്ന് അംഗ മേല്‍നോട്ട സമിതിയെ ഏല്‍പ്പിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതി സമിതിയോട് സഹകരിക്കണം. ദേവസ്വം കമ്മീഷണര്‍ സമിതിയെ സഹായിക്കണം. ഏതെങ്കിലും കാര്യത്തില്‍ സമിതിക്ക് വ്യക്തത വേണമെങ്കില്‍ അപ്പപ്പോള്‍ കോടതിയെ സമീപിക്കാം. ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാം, എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

മേല്‍നോട്ട സമിതിയെ ഏല്‍പിച്ച ഹൈക്കോടി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ കോടതിയില്‍ കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച കൊണ്ടുണ്ടായതാണെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതിയെ സമീപിക്കാനായി മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഹര്‍ജി അടുത്ത ആഴ്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കോടതിയില്‍ സര്‍ക്കാരിന്റെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനുള്ള പരമാധികാരം ബോധ്യപ്പെടുത്തനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. സര്‍ക്കാരിന്റെയും കോടതിയുടെയും അധികാര വ്യത്യാസങ്ങളും സര്‍ക്കാര്‍ ഉന്നയിക്കും.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018