Keralam

പാര്‍ട്ടി എല്ലാം തന്നു, ഇനി കൊലയാളിയെ പിടിക്കണം; വേദനയോടെ അഭിമന്യൂവിന്റെ അച്ഛനും അമ്മയും

കൊലപാതകം നടന്ന് 5 മാസം കഴിയുമ്പോഴും പ്രതികൾ ഇനിയും അറസ്റ്റ് ചെയ്യപ്പെടാനുണ്ട് 

പാർട്ടി എല്ലാം നൽകുമ്പോഴും മുഖ്യ പ്രതികൾ പിടിയിലാകാത്തതിന്റെ വേദനയിലാണ് കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിൻറെ മാതാപിതാക്കൾ.

ജൂൺ 30 അർദ്ധ രാത്രിയിലാണ് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗവുമായ അഭിമന്യു കൊല്ലപ്പെട്ടത്. പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തില്‍ ക്യാപസ് ഫ്രണ്ട് പ്രവർത്തകർ അഭിമന്യുവിനെ കുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മുഖ്യപ്രതികൾ ഇത് വരെ പിടിയിലായിട്ടില്ല.

പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം പ്രകാരം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് നേതാവുമായ ജെ ഐ മുഹമ്മദാണ് ഒന്നാം പ്രതി. ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലീം രണ്ടാം പ്രതിയാണ്.കൊലയാളി സംഘത്തെ ഏര്‍പ്പെടുത്തിയ ആരിഫ് പൊലീസില്‍ കീഴടങ്ങിയിരുന്നു.

വട്ടവടയിൽ നിന്ന് എറണാകുളത്തേക്ക് എത്ര ദൂരമുണ്ട്. നന്നായി പഠിച്ച്, പൊതു കാര്യങ്ങളും ചെയ്ത് അച്ഛനെയും അമ്മയെയും നോക്കണം, ചേച്ചിയെ കല്യാണം കഴിപ്പിക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്നതാണ്. മുഹമ്മദാണ് മോനെ ഫോൺ വിളിച്ച് കൊണ്ട് പോയത്. അവനെ പിടിച്ച് നല്ല ശിക്ഷ കൊടുക്കണം. അവൻ എസ്.ഡി.പി.ഐക്കാരനാണ്.
അഭിമന്യുവിൻറെ അമ്മ ഭൂപതി

വട്ടവടയിലെ ഒറ്റ മുറി വീട്ടിൽ ഇപ്പോഴുള്ളത് അഭിമന്യുവിന്റെ അച്ഛൻ മനോഹരനും അമ്മ ഭൂപതിയും മാത്രമാണ്.കഴിഞ്ഞ ഉരുൾപൊട്ടലിൽ അഭിമന്യുവിന്റെ മൃതദേഹം കത്തിച്ച സ്ഥലം ഒലിച്ച് പോയി.സമീപത്ത് ഒരു സ്മാരകം പണിയാനുള്ള സ്ഥലം പണിയാനാകും എന്ന പ്രതീക്ഷയിലാണ് ഇവർ.

അഭിമന്യുവിനായി സിപിഐഎം ചെയ്ത് തരുന്നതിലെല്ലാം മനോഹരനും ഭൂപതിയും സംതൃപ്തരാണ്‌. സഹോദരിയുടെ വിവാഹം കഴിഞ്ഞു, സഹോദരന് ജോലി ലഭിച്ചു.എങ്കിലും ഓരോ നേരവും ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നൊരു പങ്ക് അഭിമന്യുവിൻറെ ഫോട്ടോക്ക് മുന്നിൽ വെക്കുന്ന ഭൂപതിയുടെ കണ്ണീര് തോരാത്തത് അവൻറെ ഓർമകളിലാണ്. മുഖ്യ പ്രതികളെ സർക്കാർ പിടിക്കണമെന്ന ആവശ്യം തന്നെയാണ് അവർക്ക് പറയാനുള്ളത്.

പാർട്ടി വീട് പണിതു തന്നു. മകളുടെ വിവാഹത്തിന് വസ്ത്രങ്ങളും സ്വർണവും തന്നു.അവൻ എന്റെ മകനെന്ന് പറയാനാവില്ല. കേരളത്തിന്റെ മകനാണ്. സർക്കാർ കൊലയാളികളെ ഉറപ്പായും പിടിക്കണം. അവരെ വിടാൻ പാടില്ല.
അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ 

വട്ടവടയിൽ അഭിമന്യുവിൻറെ കുടുംബത്തിനായി സിപിഎം നിർമിക്കുന്ന വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. അഭിമന്യു പങ്കുവെച്ചിരുന്ന സ്വന്തം ഗ്രാമത്തിനൊരു ലൈബ്രറി എന്ന സ്വപ്നവും ഏതാണ്ട് പണി കഴിഞ്ഞു. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത്തയ്യായിരത്തിലധികം പുസ്തകങ്ങളാണ് അഭിമന്യു സ്മാരക ലൈബ്രറിയിലേക്ക് എത്തിയിരിക്കുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018