Keralam

‘മോഷണം കൃതിയുടെ മഹത്വത്തെയാണ് വെളിപ്പെടുത്തുന്നത്’; ‘കവിതാ മോഷണക്കുറ്റവാളികളെ’ പരിപാടികളില്‍ നിന്ന് ഒഴിവാക്കരുതെന്ന് അശോകന്‍ ചരുവില്‍  

അശോകന്‍ ചരുവില്‍
അശോകന്‍ ചരുവില്‍

എസ് കലേഷിന്റെ കവിത മോഷ്ടിച്ചതിനേത്തുടര്‍ന്ന് ദീപാ നിശാന്തിനേയും എം ജെ ശ്രീചിത്രനേയും പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നതിനെതിരെ എഴുത്തുകാരനും സിപിഐഎം സഹയാത്രികനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍. മോഷ്ടിക്കപ്പെടുന്നത് ഒരു കൃതിയുടെ മഹത്വത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു.

ഡിസംബര്‍ നാലിന് തൃശൂരില്‍ നടക്കുന്ന ജനാധിപത്യ സംഗമത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രണ്ട് 'കവിതാ മോഷണക്കുറ്റവാളി'കളെ ഒഴിവാക്കിയതില്‍ വിയോജിക്കുന്നു. സാറ ടീച്ചറില്‍ (സാറാ ജോസഫ്-ചെയര്‍പേഴ്‌സണ്‍) നിന്നും രാവുണ്ണിയില്‍ (എം എന്‍ രാവുണ്ണി കണ്‍വീനര്‍) നിന്നും ഇങ്ങനെ ഒരു നടപടി പ്രതീക്ഷിച്ചില്ല. രാജ്യം ഭരിക്കുന്ന സംഘപരിവാറിന്റെ കടന്നാക്രമണങ്ങളില്‍ നിന്ന് ഭരണഘടനയെ സംരക്ഷിക്കാനാണ് നമ്മള്‍ തേക്കിന്‍കാട് മൈതാനത്ത് ഒത്തുചേരുന്നത്. കുറ്റവാളികള്‍ക്കും മനുഷ്യാവകാശമുണ്ട് എന്ന് ഉദ്‌ഘോഷിക്കുന്നു എന്നതാണ് നമ്മുടെ ഭരണഘടനയുടെ ഒരു മഹത്വമെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറ്റവാളികളെ സാഹിത്യത്തില്‍ നിന്ന് ഒഴിവാക്കാനാവുമോ? അങ്ങനെയെങ്കില്‍ ആരുണ്ടാവും ബാക്കി? മോഷ്ടിക്കപ്പെടുന്നത് ഒരു കൃതിയുടെ മഹത്വത്തെയാണ് വെളിപ്പെടുത്തുന്നത്. നമ്മുടെ പുരാണേതിഹാസങ്ങള്‍ എമ്മട്ടിലൊക്കെയാണ് ‘മോഷ്ടിക്ക’പ്പെട്ടതെന്ന് ആലോചിച്ചാല്‍ മതി. സ്വത്താവകാശത്തര്‍ക്കവും കോപ്പിറൈറ്റും സാഹിത്യത്തിന്റെ അപ്പുറത്തെ വിഷയങ്ങളാണ്.   
അശോകന്‍ ചരുവില്‍   

കവിതാ മോഷണ വിവാദത്തില്‍ കുറ്റക്കാരെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് തൃശൂര്‍ കേരള വര്‍മ്മ കോളെജ് അധ്യാപിക ദീപാ നിശാന്ത്, സാംസ്‌കാരിക പ്രഭാഷകന്‍ എം. ജെ ശ്രീചിത്രന്‍ എന്നിവരെ ഒഴിവാക്കുകയാണെന്ന് 'ഭരണഘടനയ്ക്കൊപ്പം, ജനാഭിമാന സംഗമം' സംഘാടകര്‍ അറിയിച്ചിരുന്നു. കവിതാ മോഷണ വിവാദത്തില്‍ ഇരുവരും കുറ്റം സമ്മതിച്ച് മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്ന് സംഘാടക സമിതി വ്യക്തമാക്കി.സ്വാമി അഗ്‌നിവേശാണ് പരിപാടിയുടെ ഉദ്ഘാടകന്‍.

സുനില്‍ പി ഇളയിടം, ശാരദക്കുട്ടി, കെഇഎന്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് പ്രമുഖര്‍. നേരത്തെ കൊടുങ്ങല്ലൂരില്‍ ഡിസംബര്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഭരണഘടനാ സംഗമത്തില്‍ നിന്നും ശ്രീചിത്രനെ ഒഴിവാക്കുന്നതായി സംഘാടകസമിതി കണ്‍വീനര്‍ അറിയിച്ചിരുന്നു. പരിപാടി മുന്‍ നിശ്ചയിച്ച പോലെ നടക്കുകയും ആ സമയത്ത് മാധ്യമപ്രവര്‍ത്തകയായ ഷാഹിന നഫീസ സംസാരിക്കുമെന്നും സമിതി കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.

അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

ഡിസ. 4ന് തൃശൂരിൽ നടക്കുന്ന ജനാധിപത്യ സംഗമത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട്
"കവിതാ മോഷണക്കുറ്റവാളി"കളെ ഒഴിവാക്കിയതിൽ വിയോജിക്കുന്നു.
സാറ ടീച്ചറിൽ (ചെയർപേഴ്സൺ) നിന്നും രാവുണ്ണിയിൽ (കൺവീനർ) നിന്നും ഇങ്ങനെ ഒരു നടപടി പ്രതീക്ഷിച്ചില്ല.
രാജ്യം ഭരിക്കുന്ന സംഘപരിവാറിന്റെ കടന്നാക്രമണങ്ങളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കാനാണ് നമ്മൾ തേക്കിൻകാട് മൈതാനത്ത് ഒത്തുചേരുന്നത്. കുറ്റവാളികൾക്കും മനുഷ്യാവകാശമുണ്ട് എന്ന് ഉദ്ഘോഷിക്കുന്നു എന്നതാണ് നമ്മുടെ ഭരണഘടനയുടെ ഒരു മഹത്വം.

കുറ്റവാളികളെ സാഹിത്യത്തിൽ നിന്ന് ഒഴിവാക്കാനാവുമോ? അങ്ങനെയെങ്കിൽ ആരുണ്ടാവും ബാക്കി? പത്തു കല്പനകളും ലംഘിച്ചവനെന്ന് പരസ്യമായി വിളിച്ചു പറഞ്ഞവരുണ്ടല്ലോ നമ്മുടെ കൂട്ടത്തിൽ. തൃശൂരിൽ നമുക്കൊപ്പം ആത്മാവുകൊണ്ട് പങ്കെടുക്കാൻ ഡോസ്റ്റോവിസ്കി എന്ന "കുറ്റവാളി'' ആഗ്രഹിക്കുന്നുണ്ടാവും. പഴയ കേസിന്റെയും ശിക്ഷയുടേയും പേരിൽ അദ്ദേഹത്തെ ഒഴിവാക്കുന്നതായി പത്രക്കുറിപ്പ് ഇറക്കരുതെന്ന്‌ അപേക്ഷിക്കുന്നു.

മോഷ്ടിക്കപ്പെടുന്നത് ഒരു കൃതിയുടെ മഹത്വത്തെയാണ് വെളിപ്പെടുത്തുന്നത്. നമ്മുടെ പുരാണേതിഹാസങ്ങൾ എമ്മട്ടിലൊക്കെയാണ് "മോഷ്ടിക്ക"പ്പെട്ടതെന്ന് ആലോചിച്ചാൽ മതി. സ്വത്താവകാശത്തർക്കവും കോപ്പിറൈറ്റും സാഹിത്യത്തിന്റെ അപ്പുറത്തെ വിഷയങ്ങളാണ്. ധനനഷ്ടം ഉണ്ടെങ്കിൽ പോലീസും കോടതിയും പരിഹരിക്കട്ടെ. തൊഴിൽ പ്രശ്നം ആണെങ്കിൽ ലേബർ ഡിപ്പാർട്ടുമെന്റിനും ഇടപെടാവുന്നതാണ്. വായനയില്ലാത്ത സാഹിത്യരസികന്മാർക്ക് ഇങ്ങനെ പറഞ്ഞാലൊന്നും മനസ്സിലാവില്ല.

തന്റെ "കന്യാവനങ്ങൾ" എന്ന നോവലിൽ കടൽയാത്രയെ വിവരിക്കുന്ന ഒരു അധ്യായം എഴുതുന്നതിന്ന് ടഗോറിനെയാണ് പുനത്തിൽ കുഞ്ഞബ്ദുള്ള അവലംബിച്ചത്. ടഗോറിനെ മറ്റൊരാൾ വിവർത്തനം ചെയ്ത ഖണ്ഡികകൾ അതേപടി പകർത്തിയപ്പോൾ പുനത്തിൽ കടപ്പാട് പ്രഖ്യാപിച്ചില്ല. ടഗോർ നമുക്കു തറവാട്ടു സ്വത്തുപോലെ സ്വന്തം. ഒരു കടപ്പാട് കിട്ടി ധന്യമാവാൻ കാത്തിരിക്കുന്ന ചെറിയ ജീവിതമല്ല അത്. നമ്മൾ ദൈവത്തോട് കടപ്പാട് രേഖപ്പെടുത്താറുണ്ടോ? അമ്മയോട് നന്ദി പറയാറുണ്ടോ?

കന്യാവനങ്ങളിലെ ആ "മോഷണം" കണ്ടു പിടിക്കപ്പെട്ടപ്പോൾ എഴുത്തിന്റെ മൗലീകതയെക്കുറിച്ച് ഇവിടെ വലിയ ചർച്ച നടന്നു. ഏറ്റവും മഹത്തമേറിയ നിരീക്ഷണം അന്ന് മുന്നോട്ടുവെച്ചത് എം.എൻ.വിജയനാണ്. വിജയൻ മാഷടെ അതു സംബന്ധമായ വിചാരങ്ങൾ പരിശോധിക്കണമെന്ന് സുഹൃത്തുക്കളോട് ഞാൻ അപേക്ഷിക്കുന്നു.

നിരവധി കുറ്റങ്ങൾ ചെയ്തിട്ടുള്ളവനെങ്കിലും ഞാൻ തൃശൂർ സംഗമത്തിൽ പങ്കെടുക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018