Keralam

അനിശ്ചിതകാല നിരാഹാരമില്ല, ഉപവാസം മാത്രം; സമരരീതിയിലെ ബിജെപി മാറ്റം തുടരുന്നു

ശബരിമലയില്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങളുടെ രണ്ടാം ഘട്ടമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിത കാല ഉപവാസസമരം ഇന്ന് തുടങ്ങും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് ഉപവാസമിരിക്കുക.

പതിനഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന നിരാഹാരസമരമാണ് ബിജെപി നടത്താന്‍ പോകുന്നതെന്നും അതില്‍ ആദ്യ ഊഴമായി എഎന്‍ രാധാകൃഷ്ണന്‍ നിരാഹാരമിരിക്കുമെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നതെങ്കിലും അനിശ്ചിതകാല ഉപവാസമെന്നാണ് ബിജെപി പുറത്തുവിട്ട പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധം സെക്രട്ടേറിയറ്റുപടിക്കലേക്കു മാറ്റിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്നിരുന്നു. ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരേ സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉണ്ടായിരുന്നു. ഇതിന് നടുവില്‍ നിന്നാണ് പ്രത്യക്ഷസമരവുമായി പാര്‍ട്ടി നീങ്ങുന്നത്.

ശബരിമലയില്‍ കോടതി വിധി നടപ്പാക്കുന്നതിനെതിരെ ബിജെപി തുടങ്ങിയ സമരം സെക്രട്ടറിയേറ്റിന് മുന്നിലെത്തുമ്പോള്‍ ആചാരങ്ങള്‍ സംരക്ഷിക്കുക എന്നത് സമരമുന്നയിക്കുന്ന അവസാന ആവശ്യമായും മാറി. അഞ്ച് മുദ്രാവാക്യങ്ങളുമായാണ് ബിജെപിയുടെ സമരം നടത്തുന്നതില്‍ ഇതില്‍ പ്രധാന ആവശ്യം സംഘപരിവാര്‍ സംഘടനകളും ബിജെപിയും സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കുന്നത് ചെറുക്കാന്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ മാറ്റണമെന്നതാണ്.

ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണ്ണമായും പിന്‍വലിക്കുക, കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുളള അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കളളക്കേസുകള്‍ പിന്‍വലിക്കുക,ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക,ശബരിമലയിലെ അയ്യപ്പഭക്തന്‍മാര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക,ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക. ഇങ്ങനെയാണ് ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ക്രമം.

ശ്രീധരന്‍ പിള്ളയുടെ വ്യത്യസ്ത നിലപാടുകളിലൂടെയും പലനേതാക്കള്‍ പലരീതിയില്‍ അഭിപ്രായം പറഞ്ഞതിലൂടെയും നേരത്തെ പ്രതീക്ഷിച്ചിരുന്ന 'സുവര്‍ണാവസരം' കൈവിടുമെന്ന അവസ്ഥയിലാണ് ബിജെപി. സമരം ദീര്‍ഘകാലം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നതായതോടെയാണ് ശബരിമലയില്‍നിന്ന് പിന്മാറി സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. വേദി മാറിയതിനൊപ്പം മുദ്രാവാക്യത്തിന്റെ പ്രാധാന്യവും മാറിയെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018