Keralam

കെ സുരേന്ദ്രന് നീതിയാവശ്യപ്പെട്ടുള്ള പരിപാടിയില്‍ കെപിസിസി നിര്‍വ്വാഹകസമിതിയംഗം; എന്നേക്കുമായി ജയിലടക്കാമെന്ന് കരുതേണ്ടെന്ന് പിഎം നിയാസ്  

പിഎം നിയാസ്
പിഎം നിയാസ്

ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രാസംഗികനായി കെപിസിസി നിര്‍വ്വാഹകസമിതിയംഗമായ പി എം നിയാസും. കെ സുരേന്ദ്രനെ എന്നേക്കുമായി ജയിലില്‍ അടയ്ക്കാമെന്ന് കരുതേണ്ടെന്ന് കോഴിക്കോട് നടന്ന പരിപാടിയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഒരു കേസല്ല ഒരായിരം കേസ് ഒരു നിപരാധിയുടെ പേരില്‍ കെട്ടിവെച്ചാല്‍ പോലും അതിന്റെ പേരില്‍ അദ്ദേഹത്തെ എന്നന്നേക്കുമായി കാരാഗ്രഹത്തില്‍ അടയ്ക്കാമെന്ന ഏത് വിവരംകെട്ട മുഖ്യമന്ത്രി വിചാരിച്ചാലും അത് കേരളത്തില്‍ നടപ്പിലാവില്ല.   
പി എം നിയാസ്  

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ടെന്നും അതില്‍ 8 കേസുകള്‍ 2016ന് മുമ്പ് പോലീസ് ചാര്‍ജ് ചെയ്തവയാണെന്നും ഒ രാജഗോപാല്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അവയില്‍ മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

നിയമനടപടിക്ക് വിധേയനാവാതെയും സമയത്തിന് കോടതികളില്‍ ഹാജരായി ജാമ്യം ലഭിക്കാത്തതുമായ വിവിധ കേസുകള്‍ സുരേന്ദ്രനെതിരെ ഉണ്ടായിരുന്നു. ഇവയില്‍ ചിലതില്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും, പൊതുമുതല്‍ നശിപ്പിച്ചതിനും, ഗതാഗത തടസ്സം സൃഷ്ടിച്ചതിനും, നിരോധനാജ്ഞ ലംഘിച്ചതിനുമാണ്. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതികളില്‍ ഹാജരാക്കേണ്ടിവന്നത്. ഈ വാറണ്ടു കേസുകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും, സന്നിധാനം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ജാമ്യം ലഭിക്കാത്തതുകൊണ്ടാണ് സുരേന്ദ്രന്‍ ഇപ്പോഴും റിമാന്റില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018